വാര്‍ത്തകണ്ട് രാജിവച്ചാല്‍ എന്താവും?: വിഎസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
മന്ത്രിസഭായോഗത്തിന് ശേഷം ബുധനാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ രാജി ഭൂരിപക്ഷം ജില്ലാ സെക്രട്ടറിമാരും ആവശ്യപ്പെട്ടിരിക്കുകയാണല്ലോ എന്ന ചോദ്യത്തിന് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാജിവയ്‌ക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ എവിടെച്ചെന്ന് നില്‍ക്കുമെന്ന മറുചോദ്യമാണ് വിഎസ് തൊടുത്തത്.
പലതരത്തിലുള്ളവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. നിങ്ങളുമായി പങ്കുവെയ്‌ക്കേണ്ട കാര്യങ്ങള്‍ വരുമ്പോള്‍ അത് പറയാം-മാധ്യമപ്രവര്‍ത്തകരോടായി വിഎസ് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും വിഎസ് ഒഴിഞ്ഞുമാറി.
തിരഞ്ഞെടുപ്പ് അവകലോന റിപ്പോര്‍ട്ടുകളില്‍ വിഎസ് രാജിവയ്‌ക്കണമെന്നാണ് ഭൂരിപക്ഷം ജില്ലാസെക്രട്ടറുമാരും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ഇതിനായി കേന്ദ്ര നേതൃത്വത്തിന് മേല്‍ പിണറായി പക്ഷം സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും സൂചനയുണ്ട്.












Click it and Unblock the Notifications