ലാഹോറില്‍ ചാവേര്‍ ബോംബ് സ്ഫോടനം; 40 മരണം
ഇസ്ലാമാബാദ്: : പാകിസ്‌താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
ലാഹോറിലെ മോള്‍റോഡിലെ തന്ത്രപ്രധാനമായ സിവില്‍ ലൈനിലെ പോലീസ് സ്‌റ്റേഷനു സമീപത്ത് രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനമുണ്ടായത്.
പഞ്ചാബ് നിയമസഭാ മന്ദിരം, ഇന്റലിജന്റസ് ഏജന്‍സി, ഐഎസ്ഐയുടെ ഓഫീസ്, ഹൈക്കോടതി, ക്യാപിറ്റോള്‍ സിറ്റി പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.
സ്ഫോടനമുണ്ടായ ഉടനെ ആയിരത്തോളം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. സ്ഫോടനത്തിന് ശേഷം ഭീകരരും പോലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആയുധധാരികളായ നാല് ഭീകരര്‍ പോലീസിനെ ചെറുത്തു നില്ക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
സ്ഫോടനത്തില്‍ 40 ഓളം വാഹനങ്ങളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. ലാഹോര്‍ ഹൈക്കോടതി കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുംബൈ സ്ഫോടന കേസില്‍ വിചാരണ നേരിടുന്ന ജമാഅത്ത് ഉദ് ദവ മേധാവി ഹഫീസ് സയ്യിദിന്റെ വിചാരണ നടക്കുന്ന കോടതിയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തിന് ഇതുമായി ബന്ധമുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഹഫീസിന്റെ വിചാരണ ലാഹോര്‍ കോടതിയില്‍ നടക്കുകയാണ്. ഇയാളെ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഭീകരര്‍ അക്രമം നടത്തിയതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു












Click it and Unblock the Notifications