ഷെരീഫ് സഹോദരന്മാരുടെ വിലക്ക് സുപ്രീംകോടതി നീക്കി
ഇസ്‌ലാമാബാദ്: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷപാര്‍ട്ടിയായ പിഎംഎല്‍(എന്‍) നേതാവ് നവാസ് ഷെരീഫിനും സഹോദരന്‍ ഷഹബാസ് ഷെരീഫിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി.
ഇതോടെ നവാസ് ഷെരീഫിന് 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും. ഷഹബാസിന് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരാനും കഴിയും.
ഷെരീഫ് സഹോദരന്മാര്‍ക്ക് ഔദ്യോഗികസ്ഥാനം വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പഞ്ചാബ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഫിബ്രവരി 25ന് സുപ്രീംകോടതി ശരിവെക്കുകയാണുണ്ടായത്. ഉത്തരവിനെതിരെ ഇരുവരും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.
1999 ഒക്ടോബറില്‍ അന്നത്തെ പ്രസിഡന്റ് മുഷാറഫ് കയറിയ വിമാനം കറാച്ചിയില്‍ ഇറങ്ങാന്‍ അനുവദിയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട കേസിലാണ് നവാസ് ഷെരീഫിന് വിലക്ക് കല്പിച്ചത്. ഷാബാസിനെതിരെ അഴിമതിക്കേസും ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്.












Click it and Unblock the Notifications