2009 അവസാനത്തോടെ മാന്ദ്യം അകലും
വാഷിങ്‌ടണ്‍: 2009 അവസാനത്തോടെ ലോകത്തെ മൊത്തം പ്രതിസന്ധിയിലാക്കിയ സാമ്പത്തിക മാന്ദ്യം അവസാനിക്കുമെന്ന് അമേരിക്കയിലെ സാമ്പത്തിക വിദഗ്‌ധര്‍.
ദി നാഷണല്‍ അസോസിയേഷന്‍ ഓഫ് ബിസിനസ് ഇക്കണോമിസ്‌റ്റസ് പുറത്തുവിട്ട സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 45 പ്രമുഖ സാമ്പത്തിക വിദഗ്‌ധരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ അമേരിക്കയില്‍ കണ്ടുതുടങ്ങിയതായി സര്‍വ്വേയല്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ മാന്ദ്യം അകലുന്നതിന്റെ സൂചനകള്‍ വ്യക്തമാകും.
എങ്കിലും 2010ന്റെ തുടക്കത്തോടെ മാത്രമേ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയുള്ളുവെന്നും സാമ്പത്തിക വദഗ്‌ധര്‍ പറയുന്നു.












Click it and Unblock the Notifications