മലയാളി നഴ്‌സുമാരെ തിരിച്ചെടുത്തു
ദില്ലി: ആശുപത്രിക്കുള്ളില്‍ ജോലി സമയത്തിനിടെ മലയാളം സംസാരിച്ചതിന് പുറത്താക്കിയ രണ്ട് നഴ്‌സുമാരെയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി അധികൃതര്‍ തിരിച്ചെടുത്തു.
നഴ്‌സുമാര്‍ക്കെതിരെയുള്ള പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ മലയാളി നഴ്‌സസ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരുമായി ബുധനാഴ്‌ച ആശുപത്രി അധികൃതര്‍ നടത്തിയ കൂടിക്കാഴ്‌ചയെ തുടര്‍ന്നാണ് തീരുമാനം.
ചര്‍ച്ചയ്‌ക്കിടെ പിരിച്ചുവിട്ട നഴ്‌സുമാരെ വളിച്ചു വരുത്തി സംഭവത്തെക്കുറിച്ച് അപ്പോളോ മാനേജിംഗ് ഡയറക്‌ടര്‍ ജയദീപ് ഗുപ്‌ത കാര്യങ്ങള്‍ ആരാഞ്ഞു. തിങ്കളാഴ്‌ചയുണ്ടായ സംഭവത്തില്‍ പല കാര്യങ്ങളും അറിയില്ലായിരുന്നുവെന്നും നഴ്‌സുമാരെ പിരിച്ചു വിട്ട നടപടി ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് നഴ്‌സസ് സൂപ്രണ്‌ടുമാരോട് വിശദീകരണം ആവശ്യപ്പെട്ട മാനേജ്‌മെന്റ് പ്രത്യേക അന്വേഷണം നടത്തുമെന്നും ജയദീപ് ഗുപ്‌ത അറിയിച്ചു.












Click it and Unblock the Notifications