മുംബൈ ആക്രമണം: കേന്ദ്രസര്‍ക്കാരിന്റെ വീഴ്‌ച
മുംബൈ : മുംബൈ ഭീകരാക്രമണത്തെക്കുറിച്ചന്വേഷിയ്‌ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ച രാംപ്രധാന്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വീഴ്‌ചകളെ രൂക്ഷമായി വിമര്‍ശിയ്‌ക്കുന്ന പാനല്‍ സംസ്ഥാന സര്‍ക്കാരിനും മുംബൈ സിറ്റി പോലീസിനും ക്ലീന്‍ ചിറ്റ് നല്‌കിയിട്ടുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്‌ചയാണ് 2008 നവംബറില്‍ മുംബൈയില്‍ 199 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് വഴിവെച്ചതെന്ന് രാംപ്രധാന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.
മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിയമിച്ച രണ്ടംഗ കമ്മിറ്റി മുഖ്യമന്ത്രി അശോക് ചവാന്‍ മുമ്പാകെ ബുധനാഴ്‌ചയാണ് നൂറോളം പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഭീകരാക്രമണത്തിന് ശേഷം ആഭ്യന്തര മന്ത്രിയായി അധികാരമേറ്റെടുത്ത പി ചിദംബരം മുംബൈ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ക്ഷമാപണം ഇതിന് തെളിവാണെന്ന് ആര്‍ഡി പ്രധാന്‍ പറഞ്ഞു. ഭീകരാക്രമണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമായതിനെ തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്‌മുഖാണ് കമ്മിറ്റിയെ നിയമിച്ചത്.
ആക്രമണത്തെ നേരിട്ട മുംബൈ പോലീസ് കൈക്കൊണ്ട നടപടികളെ അഭിനന്ദിയ്‌ക്കാനും രാംപ്രധാന്‍ പാനല്‍ തയാറായിട്ടുണ്ട്.












Click it and Unblock the Notifications