കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ പീഡനശ്രമം; പ്രതിയ്‌ക്ക്‌ മാനസികരോഗം

  • By Staff
Google Oneindia Malayalam News

മുംബൈ: തീവണ്ടിയില്‍ വച്ച്‌ ഇരുപത്തി മൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തി.

മുംബൈ ഛത്രപതി ശിവാജ്‌ ടെര്‍മിനലില്‍ നിന്നും കല്യാണിലേയ്‌ക്ക്‌ പോകുന്ന സബര്‍ബന്‍ തീവണ്ടിയില്‍ ഭാണ്ഡൂപ്പ്‌ റെയില്‍വേസ്റ്റേഷന്‍ വിട്ടശേഷം ഇയാള്‍ തീവണ്ടിയില്‍ സ്‌ത്രീകളുടെ കംപാര്‍ട്‌മെന്റില്‍ ചാടിക്കയറുകയായിരുന്നു.

ഭരത്‌ മല്ല എന്ന നാല്‍പ്പത്തിമൂന്ന്‌ കാരനാണ്‌ കംപാര്‍ട്‌മെന്റില്‍ ഭീതി വിതച്ചത്‌. വണ്ടിയിലുണ്ടായിരുന്ന ഇരുപത്തമൂന്നുകാരിയെ ഇയാള്‍ കടന്നുപിടിച്ച്‌ ബലാല്‍ക്കാരമായി ആലിംഗനം ചെയ്യുകയും ചുംബിയ്‌ക്കുകയും കവിളില്‍ കടിയ്‌ക്കുകയും ചെയ്‌തുവത്രേ.

മല്ല കുട്ടിയെ ഉപദ്രവിക്കുന്നത്‌ കണ്ടപ്പോള്‍ കംപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരി രക്ഷയ്‌ക്കായി അപായച്ചങ്ങലയില്‍ പിടിച്ച്‌ വലിയ്‌ക്കുകയായിരുന്നു. പിന്നീട്‌ റെയില്‍വേ പൊലീസെത്തി മല്ലയെ കസ്റ്റഡിയിലെടുത്തു.

പെരുമാറ്റത്തില്‍ അസാധാരണത്വം തോന്നിയതിനെത്തുടര്‍ന്ന്‌ പൊലീസ്‌ ഇയാളെ കുര്‍ളയിലെ ആശുപത്രിയില്‍ പരിശോധനയ്‌ക്ക്‌ വിധേയനാക്കി. ഇയാള്‍യ്‌ക്ക്‌ മനോവിഭ്രാന്തിയുണ്ടെന്ന്‌ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന്‌ സയണ്‍ ആശുപത്രിയിലെ മാനസി ചികിത്സാ വിഭാഗത്തിലേയ്‌ക്ക്‌ മാറ്റി.

കസ്റ്റഡിയിലെടുത്ത ഉടനെ ഇയാളെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ നേരത്തേയ്‌ക്ക്‌ ഇയാള്‍ ഒരു വാക്കുപോലും ഉച്ഛരിച്ചില്ലെന്ന്‌ പൊലീസ്‌ പറയുന്നു. പിന്നീട്‌ പൊലീസുകാര്‍ ഇയാള്‍ക്ക്‌ ചായയും വാടപാവും നല്‍കി. ഇതില്‍പ്പിന്നെയാണ്‌ മല്ല തന്റെ പേര്‌ പൊലീസിനോട്‌ പറഞ്ഞത്‌. ഇയാള്‍ക്ക്‌ സ്വന്തം വീടിനെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ഓര്‍മ്മയില്ലെന്ന്‌ പൊലീസ്‌ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X