നാര്‍കോ ടെസ്‌റ്റ് നിരോധിക്കണം: ലോ കമ്മീഷന്‍
ദില്ലി: തുമ്പില്ലാതാവുന്ന കേസുകള്‍ തെളിയിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ അവലംബിക്കുന്ന നാര്‍കോ അനാലിസിസ് ടെസ്‌റ്റിന് ഇന്ത്യയില്‍ നിരോധനം വന്നേയ്‌ക്കും.
അശാസ്‌ത്രീയമായ കുറ്റാന്വേഷണ രീതിയായ ഇത് തടയുന്നത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര നിയമപരിഷ്‌കരണ കമ്മീഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
മരുന്നുകളുടെ സഹായത്തോടെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ വിശ്വസനീയമായി കാണാനാകില്ലെന്നും ഇപ്രകാരമുള്ള കുറ്റാന്വേഷണ രീതി മനുഷ്യാവകാശ ലംഘനമാണെന്നും നിയമപരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.
നാര്‍കോ അനാലിസിസ് ഉപയോഗിച്ചുള്ള കുറ്റാന്വേഷണം അശാസ്‌ത്രീയവും അവിശ്വസനീയവുമാണെന്ന് ലോകത്തിലെ മികച്ച അന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കിയ കാര്യവും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്തയാഴ്‌ച ചേരുന്ന കമ്മീഷന്റെ പൂര്‍ണ ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചശേഷം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കായി സമര്‍പ്പിയ്‌ക്കും.
നാര്‍കോ ടെസ്‌റ്റ് വ്യാപകമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും ഇതു വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയും ഫൊറന്‍സിക് സയന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ നല്‍കിയ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് നാര്‍കോ അനാലിസിസിന്റെ ദുരുപയോഗത്തെക്കുറിച്ച ്‌പഠിക്കാന്‍ ജസ്റ്റിസ് എആര്‍ ലക്ഷ്‌മണ്‍ അധ്യക്ഷനായുള്ള നിമയ കമ്മീഷന്‍ തീരുമാനിച്ചതും ശുപാര്‍ശ തയ്യാറാക്കിയതും.
പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം നാര്‍കോ ടെസ്‌റ്റ് നിരോധിച്ചിട്ടുള്ളതാണെന്നകാര്യം ഫൊറന്‍സിക് സയന്‍സ് സൊസൈറ്റി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications