ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ഫലം അറിഞ്ഞ 19 സീറ്റുകളില്‍ 12ലും എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് ആറും ബിജെപി ഒന്നും സീറ്റ് നേടി. ഒരു സീറ്റിലെ ഫലം അറിവായിട്ടില്ല.
യുഡിഎഫില്‍ നിന്ന് നാലും ബിജെപിയില്‍ നിന്ന് രണ്ടും വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ കൈവശമിരുന്ന രണ്ട് സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.
എറണാകുളം കുമ്പളങ്ങി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സിപിഎമ്മിലെ പി മണികണ്‌ഠന്‍ 174 വോട്ടിന്റെ ഭൂരരിപക്ഷത്തിന് വിജയിച്ചു.
ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ പഞ്ചായത്ത് ഉളുമ്പി വാര്‍ഡില്‍ യുഡിഎഫിന്റെ ജോര്‍ജ് കുട്ടി വിജയിച്ചു. മലപ്പുറം നഗരസഭ മുണ്‌ടുപറമ്പ് വാര്‍ഡില്‍ 160 വോട്ടിന് യു.ഡി.എഫിന്റെ സി.എച്ച് സത്താര്‍ ഹാജി വിജയിച്ചു.
മലപ്പുറം കാലടി പഞ്ചായത്തിലെ നരിപ്പറമ്പ് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ വി.വി.സുരേഷ് ആണ് വിജയിച്ചത്. തൃശൂര്‍ കാട്ടൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് ബിജെപിയില്‍ നിന്നും എല്‍ഡിഎഫിന് ലഭിച്ചു.പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു.
കാസര്‍കോട് കളളാര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍ .ഡി.എഫിലെ കെ.കൃഷ്‌ണന്‍ വിജയിച്ചു. കാസര്‍കോട് മംഗല്‍പാടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ എസ്.ഐ മുഹമ്മദ് ജയിച്ചു.
പത്തനംതിട്ട റാന്നി അങ്ങാടി ചവറപ്ലാവ് രണ്‌ടാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ അനി വലിയ കാലായില്‍ ജയിച്ചു കോട്ടയം പനച്ചിക്കാട് പഞ്ചായത്ത് 9ാം വാര്‍ഡില്‍ ബി.ജെ.പി സീറ്റ് നിലനിര്‍ത്തി. ബി.ജെ.പിയുടെ ബിനു പുള്ളുവേലിക്കല്‍ വിജയിച്ചു.
കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് ഇടതുമുന്നണി സീറ്റ് പിടിച്ചെടുത്തു. സിപിഐ സ്‌ഥാനാര്‍ഥി ശശിധരന്‍ കുന്നപ്പള്ളി ജയിച്ചു.
അടൂര്‍ ഏഴംകുളത്ത് എട്ടാം വാര്‍ഡായ കടികയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ജയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉളേള്യരി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ കെഎം അംബിക വിജയിച്ചു.












Click it and Unblock the Notifications