വിഎസിനെതിരെ അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ടുള്ള അവലോകന റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റിപ്പോര്‍ട്ടിന്മേല്‍ സംസാരിച്ചശേഷം അവലോകന റിപ്പോര്‍ട്ട് അംഗീകരിക്കുന്ന പ്രമേയം പാസാക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ മുഖ്യ കാരണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയ്‌ക്കെതിരായ നിലപാടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് സൂചന.
സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളെ വിഎസ് പരസ്യമായി എതിര്‍ത്തത് തോല്‍വിയ്‌ക്ക് കാരണമായി. ലാവലിന്‍ കേസുകളില്‍ പാര്‍ട്ടിയെടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു വിഎസിന്റെ നിലപാട്.
ജനതാദളന്റെ പിണക്കവും മുന്നണിയുടെ വിജയത്തെ ബാധിച്ചു. ജനതാദള്‍ മുന്നണിയില്‍ത്തന്നെ തുടരണം. പിഡിപി ബന്ധം പരാജയകാരണമായി.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കണം- എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications