അനന്തപുരിയില്‍ നിന്നും ആദ്യമായി ശശി
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ട മുന്‍ യുഎന്‍ അണ്ടര്‍ സെക്ട്രട്ടറി ശശി തരൂര്‍ തിരുവനന്തപുരത്തിന്റെ ആദ്യ കേന്ദ്രമന്ത്രിയെന്ന പേര് സ്വന്തമാക്കി. നീണ്ട 62 വര്‍ഷത്തിനൊടുവിലാണ് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിയുണ്ടാകുന്നത്.
ഏറെ പദ്ധതികളിലൂടെ വികസനം കാത്തുകിടക്കുന്ന മണ്ഡലത്തിലെ ജനങ്ങളില്‍ ശശി തരൂരിന്റെ സ്ഥാനലബ്ധി പ്രതീക്ഷകളുണര്‍ത്തുന്നു. കേന്ദ്രമന്ത്രിമാരായിരുന്നശേഷം വികെ കൃഷ്ണമേനോനും കെ കരുണാകരനും തിരുവനന്തപുരത്തിന്റെ എംപിമാരായിരുന്നിട്ടുണ്ട്.
കെ കരുണാകരന് മന്ത്രിയായത് രാജ്യസഭാംഗം എന്ന നിലയാണ്. പിന്നീട് 98ല്‍ തിരുവനന്തപുരത്തുനിന്നും വിജയിച്ചെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനായിരുന്നില്ല അധികാരം ലഭിച്ചത്. 1971ല്‍ മന്ത്രിസ്ഥാനം നഷ്ടമായശേഷമാണ് കൃഷ്ണമേനോന് തിരുവനന്തപുരത്തുനിന്നും മത്സരിച്ച് ജയിച്ചത്.
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്നത് തരൂര്‍ ആണെങ്കിലും മുമ്പ് 1980ല്‍ എഎ റഹീം തിരുവനന്തപുരം ജില്ലയില്‍ നിന്നും കേന്ദ്രമന്ത്രിസ്ഥാനത്തെത്തിയ ആളാണ്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ശശി മത്സരിക്കാനൊരുങ്ങിയപ്പോള്ത്തന്നെ പരാജയമായിരിക്കും ഫലമെന്നാണ് പ്രവചനങ്ങളുണ്ടായത്. ഒപ്പം ഇത്തരം പ്രവചനങ്ങള്‍ക്ക് ശക്തികൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അമേരിക്കന്‍, ഇസ്രയേല്‍ ബന്ധങ്ങളും ദേശീയ ഗാനവിവാദവുമെല്ലാം ഉയര്‍ന്നുവന്നു.
എന്തായാലും കന്നി വോട്ടില്‍ത്തന്നെ വിജയവും പിന്നാലെ മന്ത്രിസ്ഥാനവുമാണ് ശശി തരൂരിനെ തേടിയെത്തിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചതെങ്കിലും ശശി തരൂരിന്റെ സ്വന്തം ദേശമായ പാലക്കാട്ടെ ജനങ്ങളും അദ്ദേഹത്തിന്റെ മന്ത്രിപദത്തില്‍ സന്തോഷിയ്ക്കുകയും ഒപ്പം അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നു.
-
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ സുരക്ഷിതമായി മാറ്റി -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം












Click it and Unblock the Notifications