59 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ദില്ലി: പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തില്‍ 59 എംപി മാര്‍ കൂടി വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെ അശോകാ ഹാളില്‍ രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.
വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തവരില്‍ 14 പേര് കാബിനറ്റ് മന്ത്രിമാരും ഏഴ് പേര് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരുമാണ്.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രഫ കെവി തോമസ്, ശശി തരൂര്‍ എന്നിവര്‍ക്ക് പുറമേ മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന മുസ്ലിം ലീഗിലെ ഇ അഹമ്മദും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും.
ഇവര്‍ക്ക് പുറമേ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ഡി എം കെയില്‍ നിന്നും എം കെ അഴിഗിരി, ദയാനിധി മാരന്, എ രാജ എന്നിവരും എം എസ് ഗില്‍, പ്യഥ്വിരാജ് ചൗഹാന്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ്, വീരഭദ്രസിംഗ്, പള്ളം രാജ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, കുമാരി ഷെല്‍ജ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്മോഹന്സിസിംഗും നടത്തിയ ചര്‍ച്ചയിലാണ്് മന്ത്രിമാരാകേണ്ടവരുടെ ലിസ്റ്റിന് അന്തിമ തീരുമാനമായത്. പതിനഞ്ചാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ഒന്നിന് ആരംഭിക്കും. ഏഴുദിവസത്തെ സമ്മേളനത്തില്‍ ജൂണ്‍ മൂന്നിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
കേരളത്തില്‍ നിന്നുള്ള എകെ ആന്റണിയും വയലാര്‍ രവിയും ആദ്യഘട്ടത്തില്‍ മന്‍മോഹനൊപ്പം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ആറുപേര്‍ ഒരേസമയം കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളാകുന്നത്.
കഴിഞ്ഞ മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ അര്ജുന് സിംഗ്, എച്ച്.ആര് ഭരദ്വാജ്, ശിവരാജ് പാട്ടീല്‍, ഡി.എം.കെയുടെ ടി.ആര്.ബാലു എന്നിവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ സ്ഥാനമില്ല.
മന്മോഹന് സിങിന്റെ രണ്ടാമൂഴത്തില്‍ മന്ത്രിസഭയില്‍ ആകെ 79 പേരാണ് ഉണ്ടാവകുക. വ്യാഴാഴ്ച 59 പുതിയ മന്ത്രിമാരാണ് ചുമതലയേറ്റത്. ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രിയടക്കം 20 ക്യാബിനറ്റ് മന്ത്രിമാരാണ് സ്ഥാനമേറ്റത്. ഇതോടെ മൊത്തം 35 കാബിനറ്റ് മന്ത്രിമാരാകും. സഹമന്ത്രിയാകുന്ന ഏഴുപേര്‍ക്ക് സ്വതന്ത്ര ചുമതയുണ്ടാകും.
രണ്ടാംഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍
ക്യാബിനറ്റ് മന്ത്രിമാര്‍
1. വീരഭദ്രസിങ്, 2. വിലാസ് റാവു ദേശ്മുഖ്, 3. ഫാറൂഖ് അബ്ദുള്ള, 4. ദയാനിധിമാരന്, 5. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, 6. കുമാരി ഷെല്‍ജ, 7. സുബോധ് കാന്ത് സഹായ്, 8. ഡോ. എം.എസ്. ഗില്‍, 9. ജി.കെ.വാസന്, 10. പവന്‍കുമാര്‍ ബന്‍സാല്‍, 11. മുകുള്‍ വാസ്നിക് 12. കാന്തിലാല്‍ ഭൂരിയ, 13. എം.കെ. അഴഗിരി 14. എ.രാജ.
സ്വതന്ത്രചുമതലയുള്ള മന്ത്രിമാര്‍
1.പ്രഫുല്‍പട്ടേല്‍, 2. പൃഥ്വിരാജ് ചൗഹാന്, 3. ശ്രീപ്രകാശ് ജയ്സ്വാള്‍, 4. സല്മാന് ഖുര്‍ഷിദ്, 5. ദിന്ഷാപട്ടേല്, 6. ജയറാം രമേഷ്, 7 കൃഷ്ണതീര്ഥ്.
സഹമന്ത്രിമാര്‍
1. ഇ. അഹമ്മദ്, 2. പനബകലക്ഷ്മി, 3. ശ്രീകാന്ത് ജെന, 4.മുല്ലപ്പള്ളി രാമചന്ദ്രന് 5. ഡി പുരന്ദരേശ്വരി, 6. വി.നാരായണസ്വാമി, 7. അജയ് മാക്കന്, 8. കെഎച്ച് മുനിയപ്പ, 9. നമോനാരായണന് മീണ, 10. ജ്യോതിരാദിത്യസിന്ധ്യ, 11. ജിതിന് പ്രസാദ്, 12. സായി പ്രതാപ്, 13. ഡി നെപ്പോളിയന്, 14. ജഗദ്രക്ഷകന്, 15. ഗാന്ധിശെല്‍വന്‍, 16. പ്രണീത് കൗര്‍, 17. ഗുരുദാസ് കാമത്ത്, 18. എംഎം പല്ലം രാജു, 19. മഹാദേവ ഖണ്ഡേല, 20. ഹരീഷ് റാവത്ത്, 21. പ്രൊഫ. കെവി തോമസ്, 22. സൗഗത റോയ് 23. ദിനേഷ് ത്രിവേദി, 24. ശിശിര്‍ അധികാരി, 25. സുല്‍ത്താന്‍ അഹമ്മദ്, 26. മുകുള്‍റോയ്, 27. മോഹന്‍ ജാട്ടുവ, 28. എസ്എസ് പളനിമാണിക്യം, 29. സച്ചിന് പൈലറ്റ്, 30. ശശിതരൂര്‍, 31 ഭാരത് സിങ് സോളങ്കി, 32. തുഷാര്‍ഭായ് ചൗധരി, 33. അരുണ്‍യാദവ്, 34. ഹൃതിക് പ്രകാശ് ബാപ്പു പാട്ടീല്‍, 35. ആര്‍പിഎന്‍ സിങ്, 36. വിന്‍സെന്റ് പാല, 37. പ്രദീപ് ജെയിന്, 38. അഗത സാംഗ്മ.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications