കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ എണ്ണം പ്രത്യാശ നല്‍കുന്നു: വിഎസ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ പ്രാതിനിധ്യം വര്‍ധിച്ചത്‌ പ്രത്യാശയ്‌ക്ക്‌ വകനല്‍കുന്നുവെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

ആറു കേന്ദ്രമന്ത്രിമാരുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിന്‌ ഒരുപാട്‌ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്‌. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഇവര്‍ പ്രതികരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇത്‌ കേരളത്തിന്റെ വികസനത്തിന്‌ വഴി തുറക്കാന്‍ സഹായകമാകും- വിഎസ്‌ പറഞ്ഞു. സി.ഡിറ്റിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നിന്നും രണ്ട്‌ കാബിനറ്റ്‌ മന്ത്രിമാരും നാല്‌ സഹമന്ത്രിമാരുമാണുള്ളത്‌ .എകെ ആന്റണി, വയലാര്‍ രവി എന്നിവരാണ്‌ കാബിനറ്റ്‌ മന്ത്രിമാര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെവി തോമസ്‌, ഇ അഹമ്മദ്‌, ശശി തരൂര്‍ എന്നിവരാണ്‌ നാല്‌ സഹമന്ത്രിമാര്‍.

കേരളത്തില്‍ നിന്നും ആറുപേര്‍ ഒരേസമയം കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നത്‌ ഇതാദ്യമായാണ്‌. ശശി തരൂര്‍ മന്ത്രിസഭയിലെത്തിയതിലൂടെ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ആദ്യമായി ഒരാള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X