റോമര്‍ ഇന്ത്യയിലെ യുഎസ് അംബാസിഡര്‍
വാഷിങ്‌ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസ് മുന്‍ അംഗമായിരുന്ന തിമോത്തി റോമര്‍ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡര്‍ ആകും.
പ്രസിഡന്റ് ഒബാമ തിമോത്തി റോമറെ നാമനിര്‍ദേശം ചെയ്‌തതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. സെനറ്റിന്റെ അംഗീകാരം ലഭിച്ചതിനുശേഷമായിരിക്കും നിയമനം.
സെന്റര്‍ ഓഫ് നാഷണല്‍ പോളിസി പ്രസിഡന്റായ റോമര്‍ 2001 സെപ്‌തംപര്‍ 11ലെ ഭീകരാക്രമണത്തെക്കുറിച്ച് അന്വഷണം നടത്തിയ സമിതിയിലെ പ്രധാനി കൂടിയാണ്.
യുഎസ് കോണ്‍ഗ്രസ് മുന്‍ അംഗവും സിറ്റി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ലൂയിസ് സുസ്‌മാനെ ബ്രിട്ടനിലെ യുഎസ് അംബാസഡറായും നിയമിച്ചു. തിയോളജി പ്രൊഫസറായ മിഗുവേല്‍ എച്ച് ഡയസിനെ വത്തിക്കാനിലെ അംബാസിഡറായും നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്.
ഇന്ത്യാന തേര്‍ഡ് ഡിസ്‌ട്രിക്ടിനെ 12 വര്‍ഷം പ്രതിനിധീകരിച്ച റോമര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രാംരഭഘട്ടത്തില്‍ തന്നെ ഒബാമയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇന്ത്യാനയില്‍ ഒബാമയുടെ വന്‍വിജയത്തിന് സഹായകരമായിരുന്നു.












Click it and Unblock the Notifications