സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു
മുംബൈ: രാജ്യത്തെ ആഭ്യന്തര ഉത്‌പാദന നിരക്ക് (ജിഡിപി) 2008-09 ധനകാര്യവര്‍ഷത്തില്‍ 6.7ശതമാനമായി കുറഞ്ഞു.
തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 8.8 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഈ വര്‍ഷം 7.1ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്ഥാനത്തായത്.
അതേസമയം നാലാം പാദത്തില്‍ ജിഡിപി നിരക്കിലുണ്ടായ നേരിയ വര്‍ധന പ്രതീക്ഷ നല്‍കുന്നതാണ്. മൂന്നാം പാദം 5.3 ശതമാനമായിരുന്നു നിരക്ക്. നാലാംപാദത്തില്‍ അത് 5.8 ശതമാനായി ഉയര്‍ന്നിട്ടുണ്ട്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനത്തിന് പുറമേ ഉത്‌പാദനമേഖലയിലുണ്ടായ കനത്ത തിരിച്ചടിയാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണം.
2008-09 സാമ്പത്തിക വര്‍ഷത്തെ ഉത്‌പാദന നിരക്ക് തൊട്ടുമുന്‍ വര്‍ഷത്തെ 4.1ശതമാനത്തില്‍ ിന്നും 2.4 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ കാര്‍ഷികോല്‍പാദന നിരക്ക് 2.7 ആയി ഉയരുകയും ചെയ്‌തിട്ടുണ്ട്.
ഇതിനിടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുമെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ വ്യക്തമാക്കി. കമ്പനികളുടെ ലാഭം ഉറപ്പാക്കിയായിരിക്കും പുതിയ രീതി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications