Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്‌ പ്രതീക്ഷിച്ചതിലും കൂടുതല്‍

ദില്ലി: മന്ത്രിമാരുടെ എണ്ണത്തിലെന്നതുപോലെതന്നെ വകുപ്പുകളുടെ കാര്യത്തിലും കേരളത്തിന്‌ ലോട്ടറി. കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാര്‍ക്കെല്ലാം പ്രധാന വകുപ്പുകളാണ്‌ ലഭിച്ചിരിക്കുന്നത്‌. വയലാര്‍ രവിയും മുമ്പ്‌ കൈകാര്യം ചെയ്‌തിരുന്ന പ്രവാസിക്ഷേമവകുപ്പു തന്നെ ലഭിച്ചു. രവിയ്‌ക്ക്‌ തൊഴില്‍ വകുപ്പ്‌ ലഭിച്ചേയ്‌ക്കുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‌ ആഭ്യന്തര സഹമന്ത്രിസ്ഥാനവും ഇ അഹമ്മദിന്‌ റെയില്‍വേ സഹമന്ത്രിസ്ഥാനവും ശശി തരൂരിന്‌ വിദേശകാര്യ സഹമന്ത്രിസ്ഥാനവും കെവി തോമസിന്‌ കൃഷി സഹമന്ത്രിസ്ഥാനവുമാണ്‌ ലഭിച്ചിരിക്കുന്നത്‌.

കെവി തോമസിന്‌ കൃഷിയ്‌ക്കു പുറമേ കണ്‍സ്യൂമര്‍ അഫയേഴ്‌സ്‌, ഭക്ഷ്യം, പൊതുവിതരണം, എന്നിവയിലും സഹമന്ത്രിസ്ഥാനം ഉണ്ട്‌. വ്യാഴാഴ്‌ച ഒന്‍പത്‌ മണി കഴിഞ്ഞാണ്‌ വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

തമിഴ്‌നാട്ടില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തിയ എംകെ അഴഗിരിയ്‌ക്ക്‌ രാസ-വള വകുപ്പും, എ രാജയ്‌ക്ക്‌ കമ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പും ദയാനിധി മാരന്‌ ടെക്‌സ്റ്റൈല്‍ വകുപ്പും ലഭിച്ചു. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവിയായിരുന്ന വീരപ്പമൊയ്‌ലിയാണ്‌ പുതിയ നിയമമന്ത്രി.

വാര്‍ത്താ പ്രക്ഷേപണവകുപ്പ്‌ അംബികാസോണിയ്‌ക്കും മാനവവിഭവശേഷി വകുപ്പ്‌ കപില്‍ സിബലിനും നല്‍കി. സ്‌പോര്‍ട്‌സ്‌ വകുപ്പ്‌ ഡോക്ടര്‍ എം എസ്‌ ഗില്ലിന്‌ ലഭിച്ചപ്പോള്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പ്‌ ഗുലാം നബി ആസാദിനും വാണിജ്യ വ്യവസായ വകുപ്പ്‌ ആനന്ദ ശര്‍മയ്‌ക്കും ലഭിച്ചു.

മുരളി ദേവ്‌റ(പെട്രോളിയം), ഫ്രഫുല്‍ പട്ടേല്‍(സിവില്‍ വ്യോമയാനം-സ്വതന്ത്രസഹമന്ത്രി) എന്നിവരും സുശീല്‍ കുമാര്‍ ഷിന്‍ഡേ(ഊര്‍ജം), എസ്‌ ജയ്‌പാല്‍ റെഡ്ഡി(നഗരവികസനം), കുമാരി ഷെല്‍ജ(നഗരദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം), സുബോധ്‌ കാന്ത്‌ സഹായ്‌(ഫുഡ്‌ പ്രൊസസിങ്‌), പവന്‍കുമാര്‍ ബന്‍സല്‍(പാര്‍ലമെന്ററി അഫയേഴ്‌സ്‌) എന്നിവര്‍ തങ്ങള്‍ വഹിച്ചുകൊണ്ടിരുന്ന അതേ വകുപ്പുകളില്‍തുടരുകയാണ്‌.

മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ സഹമന്ത്രി അഗതാ സാങ്‌മയ്‌ക്ക്‌ ഗ്രാമവികസന വകുപ്പാണ്‌ ലഭിച്ചിരിക്കുന്നത്‌. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ജയറാം രമേഷിന്‌ പരിസ്ഥിതി-വനം വകുപ്പും, മീരാ കുമാറിന്‌ ജലവിഭവവകുപ്പും ലഭിച്ചു.

യു.പി നേതാവും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിനെയാണ്‌ ന്യൂനപക്ഷക്ഷേമവും കമ്പനികാര്യവും ഏല്‌പിച്ചിരിക്കുന്നത്‌. സഹമന്ത്രിമാരായ ശ്രീപ്രകാശ്‌ ജയ്‌സ്വാളിന്‌ കല്‍ക്കരി വകുപ്പും പദ്ധതി നടത്തിപ്പ്‌ വകുപ്പും പൃഥ്വിരാജ്‌ ചൗഹാന്‌ ശാസ്‌ത്രസാങ്കേതികവകുപ്പുമാണ്‌ സ്വതന്ത്രചുമതലയായി നല്‌കിയിരിക്കുന്നത്‌. കൃഷ്‌ണാതിരാത്ത്‌ ആണ്‌ പുതിയ വനിതാ ശിശുക്ഷേമവകുപ്പ്‌ സ്വതന്ത്ര സഹമന്ത്രി.

റെയില്‍വേയില്‍ ഇ. അഹമ്മദിനെ കൂടാതെ മറ്റൊരു സഹമന്ത്രി കൂടിയുണ്ട്‌, കര്‍ണാടകത്തിലെ കെ.എച്ച്‌. മുനിയപ്പ.സഹമന്ത്രി വി. നാരായണസ്വാമിക്ക്‌ പാര്‍ലമെന്ററി കാര്യത്തിന്നുപുറമെ ആസൂത്രണ വകുപ്പും നല്‍കിയിട്ടുണ്ട്‌. ഡി. പുരന്ദരേശ്വരി (മാനവ വിഭവശേഷി വികസനം) എസ്‌.എസ്‌. പളനി മാണിക്യം (ധനകാര്യം) എന്നിവര്‍ കഴിഞ്ഞ മന്ത്രിസഭയിലും ഇതേ വകുപ്പുകളില്‍ സഹമന്ത്രിമാരായിരുന്നു.

സഹമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യക്കു വാണിജ്യ -വ്യവസായ വകുപ്പും സൌഗതറോയിക്കു നഗരാസൂത്രണ വകുപ്പും ജിതിന്‍ പ്രസാദയ്‌ക്കു പെട്രോളിയം -പ്രകൃതി വാതക വകുപ്പും സചിന്‍ പൈലറ്റിന്‌ കമ്മ്യൂണിക്കേഷന്‍ വകുപ്പും ഡി. നെപ്പോളിയന്‌ സാമൂഹിക നീതിയും ആണ്‌ ലഭിച്ചിരിക്കുന്നത്‌.

ആഭ്യന്തര വകുപ്പില്‍ മുല്ലപ്പള്ളിയെ കൂടാതെ അജയ്‌ മാക്കനും സഹമന്ത്രിയാണ്‌. വിദേശ കാര്യ വകുപ്പില്‍ ശശിതരൂരിനെ കൂടാതെ പ്രനീത്‌ കൗറും സഹമന്ത്രിയാണ്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+