രാഹുലിന് അനുസരണക്കേട്: സോണിയ
ദില്ലി: മന്‍മോഹന്‍ സര്‍ക്കാരില്‍ ചേരണമെന്ന തന്റെ ഉപദേശം മകന്‍ രാഹുല്‍ അനുസരിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണു സോണിയ രാഹുലിന്റെ അനുസരണക്കേടിനെ കുറിച്ച് പരാതി പറഞ്ഞത്.
"മന്ത്രിയാകാന്‍ നിര്‍ബന്ധിച്ചെങ്കിലും അനുസരിക്കുന്നില്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും യുവാക്കള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ വികസിപ്പിക്കുന്നതിലുമാണ രാഹുലിന് താത്‌പര്യം" മകനെ കുറിച്ചുള്ള അഭിമാനവും വാത്സല്യവും മറച്ചുവെക്കാതെ സോണിയ പറഞ്ഞു.
കോണ്‍ഗ്രസിന് മികച്ച നേട്ടം സമ്മാനിച്ച ഉത്തര്‍പ്രദേശില്‍നിന്നു ക്യാബിനറ്റ് മന്ത്രിമാരില്ലാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ രാഹുല്‍ മന്ത്രിയാകാന്‍ തയാറാകാത്തതാണ് അങ്ങനെയൊരു സാഹചര്യമുണ്ടാക്കിയതെന്നും സോണിയ വ്യക്തമാക്കി. സ്വതന്ത്ര ചുമതലയുള്ള രണ്ടു സഹമന്ത്രിമാരെയും മൂന്നു സഹമന്ത്രിമാരെയുമാണ് 21 കോണ്‍ഗ്രസ് എംപിമാരുള്ള യുപിക്കു കിട്ടിയത്. ഇപ്പോള്‍ മന്ത്രിമാരായി അധികാരമേറ്റവര്‍ നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥാനമൊഴിയേണ്ടി വരുമെന്നും സോണിയ പറഞ്ഞു.
അമ്മയുടെ പരാതി ശരിവയ്‌ക്കുന്ന തരത്തിലാണു രാഹുലും പ്രതികരിച്ചത്. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിയ്‌ക്കാനാണ് തീരുമാനം. ഒരേ സമയത്ത് ഒന്നിലധികം ജോലി ചെയ്യുന്നതില്‍ താത്‌പര്യമില്ല. എന്നാല്‍ പിതാവ് രാജീവ് ഗാന്ധിയുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ അങ്ങനെ ചെയ്‌തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അവരൊക്കെ മഹാന്‍മാരായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications