Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം, കണ്ണൂര്‍ പദ്ധതികള്‍ ഈ വര്‍ഷം: വി.എസ്‌

പാലക്കാട്‌: കണ്ണൂര്‍ വിമാനത്താവളത്തിന്റെയും വിഴിഞ്ഞം തുറമുഖത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈവര്‍ഷം തുടങ്ങുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്‌ നടപ്പാക്കുന്ന പാലക്കാട്‌ ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക വികസന പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നടന്നുവരികയാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ അക്കമിട്ട്‌ നിരത്തിയാണ്‌ വിഎസ്‌ പ്രസംഗം അവസാനിപ്പിച്ചത്‌.
അഭൂതപൂര്‍വമായ നേട്ടമുണ്ടാക്കിയാണ്‌ സര്‍ക്കാര്‍ മുന്നുവര്‍ഷം പിന്നിടുന്നത്‌. ടൂറിസം രംഗത്ത്‌ 25 ശതമാനം വളര്‍ച്ചയുണ്ടായി. ഐടി രംഗത്തെ അടിസ്ഥാനസൗകര്യവികസനം അഞ്ചുമടങ്ങ്‌ വര്‍ധിച്ചു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റ ആദ്യവര്‍ഷം തന്നെ കാര്‍ഷിക രംഗത്ത്‌ മികച്ച നേട്ടമുണ്ടാക്കി.

വല്ലാര്‍പ്പാടം പദ്ധതി, എല്‍എന്‍ജി ടെര്‍മിനല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തോടടുക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. വ്യവസായിക ഉല്‍പാദനരംഗത്തും ഈ സര്‍ക്കാരിന്റെ കാലത്ത്‌ മികച്ച നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പ്രതികരിയ്‌ക്കാന്‍ അദ്ദേഹം തയാറായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+