കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയം വിലയിരുത്താന്‍ കമ്മിറ്റി: ചെന്നിത്തല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാലു മണ്‌ഡലങ്ങളില്‍ പരാജയപ്പെടാനുണ്ടായ സാഹചര്യവും കോഴിക്കോട്‌ മണ്ഡലത്തില്‍ വോട്ടുകുറഞ്ഞതും അന്വേഷിക്കാന്‍ കെപിസിസി ആറംഗ സമതിയെ നിയോഗിച്ചു.

തെന്നല ബാലകൃഷ്‌ണപ്പിളള അധ്യക്ഷനായ സമിതിയില്‍ എം.എം.ഹസന്‍, സി.വി.പത്മരാജന്‍, പി.കെ.കുര്യന്‍, എം.എം.ഹസന്‍, എം.എം.ജേക്കബ്‌, ജി.കാര്‍ത്തികേയന്‍ എന്നിര്‍ അംഗങ്ങളാണ്‌. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്‌ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ്‌ തീരുമാനം.

പാലക്കാട്‌, കാസര്‍കോട്‌, ആലത്തൂര്‍, ആറ്റിങ്ങല്‍, എന്നീ മണ്‌ഡലങ്ങളിലാണ്‌ കോണ്‍ഗ്രസിന്‌ പരാജയപ്പെട്ടത്‌. ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‌ക്കുന്ന ജനതാദളിന്റെ ശക്തമായ പിന്തുണയുണ്ടായിട്ടും കോഴിക്കോട്ടെ വിജയം ഏതാനും വോട്ടുകള്‍ക്ക്‌ മാത്രമായിരുന്നു. മണ്ഡലത്തിലുണ്ടായ അടിയൊഴുക്കുകളാണ്‌ ഇതിന്‌ പിന്നാലെന്ന്‌ അന്നേ ആരോപണമുയര്‍ന്നിരുന്നു.

പാലക്കാട്ട്‌ സതീശന്‍ പാച്ചേനിയുടെ തോല്‍വിയ്‌ക്ക്‌ പിന്നില്‍ ഡിസിസി പ്രസിഡന്റ്‌ ചരടുവലിച്ചെന്നും അണിക്കള്‍ക്കിടയില്‍ ആക്ഷേപമുണ്‌ട്‌. ഇതുസംബന്ധിച്ച്‌ പാലക്കാട്ടെ പ്രവര്‍ത്തകര്‍ കെപിസിസിയ്‌ക്ക്‌ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളും കെപിസിസി സമിതി അന്വേഷിക്കും.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ വന്‍നേട്ടമുണ്ടാക്കിയെങ്കിലും പരാജയപ്പെട്ട നാലു മണ്‌ഡലങ്ങളിലടക്കം പലയിടത്തും വോട്ടു ചോര്‍ച്ചയുണ്ടായതായി കെപിസിസി അധ്യന്‍ രമേശ്‌ ചെന്നിത്ത പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന്‌ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചതായി ആര്യാടന്‍ മുഹമ്മദും ആരോപിച്ചു.

യുഡിഎഫ്‌ മികച്ച വിജയം നേടിയ സാഹചര്യത്തില്‍ ജനങ്ങളോടുളള ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുന്നതായും ഹര്‍ത്താല്‍പോലുളള സമരപരിപാടികള്‍ ഒഴിവാക്കണമെന്നും ചെന്നിത്തല യോഗത്തില്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ യോഗത്തിന്‌ കഴിഞ്ഞില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X