കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന്‌ തുടരാന്‍ അവകാശമില്ല: ചെന്നിത്തല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭരിയ്‌ക്കാനുള്ള ധാര്‍മ്മിക അവകാശം ഇടതുമുന്നണിയ്‌ക്ക്‌ നഷ്ടപ്പെട്ടുവെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. മൂന്നു വര്‍ഷം ജനങ്ങളെ പീഡിപ്പിച്ചതിനുള്ള ശിക്ഷയാണ്‌ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്ക്‌ നേരിട്ടത്‌. ഇടതു സര്‍ക്കാരിനെ തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം സിപിഎമ്മിനാണെന്നും ചെന്നിത്തല ആരോപിച്ചു.

സമ്പന്നവര്‍ഗത്തിന്റെ താല്‍പര്യ സംരക്ഷകരായി കമ്യൂണിസ്റ്റു പ്രസ്ഥാനം മാറിയതിന്റെ പ്രതിഷേധമാണ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌. ഇനിയെങ്കിലും തെറ്റുതിരുത്തി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ താത്‌പര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണി തയാറാകണം. മൂന്ന്‌ പതിറ്റാണ്ടോളം ഒപ്പം നിന്ന്‌ ജനതാദളിനെ ചവുട്ടിപ്പുറത്താക്കിയത്‌ സിപിഎം നേതാക്കളുടെ ധാര്‍ഷ്‌ഠ്യമാണ്‌ -ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ്‌ തീരുമാനങ്ങള്‍ വാര്‍ത്താ ലേഖകരെ അറിയിക്കുകയായിരുന്നു അദ്ദേഹം. മൗലികമായ നിലപാടുകളില്‍ നിന്നുളള സിപിഎമ്മിന്റെ അവസരവാദപരമായ മാറ്റം പരമ്പരാഗതമായി എല്‍ഡിഎഫിന്‌ ലഭിച്ചിരുന്ന വോട്ടുകളില്‍ വന്‍ ചോര്‍ച്ച ഉണ്‌ടാക്കി. കണ്ണൂര്‍, വടകര, കോഴിക്കോട്‌ മണ്‌ഡലങ്ങളിലെ യുഡിഎഫിന്റെ വിജയം സിപിഎമ്മിനുളള താക്കീതാണ്‌.

മൂന്നു വര്‍ഷം കൊണ്‌ടു കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാക്കി. തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും താല്‍പര്യങ്ങള്‍ തകര്‍ത്തു. ഭരണം ഒരു പൂര്‍ണ പരാജയമാണെന്ന്‌ ജനങ്ങള്‍ വിലയിരുത്തിയതാണ്‌ തിരഞ്ഞെടുപ്പിലൂടെ കണ്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ച ജനതാദള്‍ എസിനെ കെപിസിസി എക്‌സിക്യൂട്ടീവ്‌ പ്രത്യേകം അഭിനന്ദിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ എ.വി.ഗോപിനാഥ്‌ ആരോഗ്യകാരണങ്ങളാല്‍ രാജിവച്ചതായും ചെന്നിത്തല അറിയിച്ചു. സി.വി.ചന്ദ്രനാണ്‌ ജില്ലയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്‌. പാലക്കാട്ടെ പരാജയത്തിന്‌ പിന്നില്‍ ഡിസിസി പ്രസിഡന്റിന്‌ പങ്കുണ്ടെന്ന അണികളുടെ പരാതി പരിശോധിയ്‌ക്കാന്‍ തയാറായതിന്‌ പിന്നാലെയാണ്‌ ഗോപിനാഥ്‌ രാജിവെച്ചിരിയക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X