പാര്‍ട്ടി പിളര്‍ത്താന്‍ വിഎസ് ശ്രമിച്ചു?
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിയ്ക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന് സിഎം ദിനേശ് മണി എംഎല്‍എ. തിരുവനന്തപുരത്ത് വെള്ളിയാഴ്ച സമാപിച്ച സിപിഎം സംസ്ഥാന സമിതിയില്‍ മുന്‍ വിഎസ് പക്ഷക്കാരനായ സിഎം ദിനേശ് മണി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
2006 നിയമസഭാ തിരഞ്ഞടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ചന്ദ്രന് പിള്ളയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫിഷറീസ് മന്ത്രിഎസ് ശര്‍മ, എം ചന്ദ്രന്, ഗോപി കോട്ടമുറിക്കല്‍ എന്നിവരും താനും അന്നത്തെ യോഗത്തില്‍ പങ്കെടുത്തതായും ദിനേശ് മണി പറഞ്ഞു. പുതിയ പാര്‍ട്ടിയും പത്രവും തുടങ്ങാനായിരുന്നു അന്ന് തീരുമാനമെടുത്തത്.
എന്നാല്‍ വിഎസിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതോടെ പുതിയ പാര്‍ട്ടി തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു. പക്ഷേ പത്രം തുടങ്ങി. അതാണ് ജനശക്തി. ഇത് തെറ്റാണെങ്കില്‍ തുറന്നുപറയണമെന്ന് സംസ്ഥാനസമിതിയില്‍ സന്നിഹിതരായിരുന്ന മന്ത്രി എസ് ശര്‍മ്മയോടും എം ചന്ദ്രനോടും ദിനേശ് മണി ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നാണ് അറിയുന്നത്.
പാര്‍ട്ടി പിളര്‍ത്താന്‍ പിബി അംഗം നീക്കം നടത്തിയത് ഗുരുതരമാണെന്ന് വിലയിരുത്തിയ കമ്മിറ്റി വിഎസിനെതരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോളിറ്റ് ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.
വിഎസിന്റെ മകനെതിരെയും സംസ്ഥാന കമ്മിറ്റിയില്‍ ആരോപണങ്ങളുയര്‍ന്നു. കണ്ണൂരില്‍ നിന്നുള്ള കെപി സഹദേവനാണ് ഇങ്ങനെയൊരു ആരോപണം ഉയര്‍ത്തിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications