അമ്മയുടെ ജഡം മകള്‍ 20 വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു
ലണ്ടന്‍: അമ്മയുടെ മൃതദേഹം ഇരുപത് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചുവച്ച ഇന്ത്യന്‍ വംശജ പൊലീസ് കസ്റ്റഡിയില്‍. തെക്കുകിഴക്കന്‍ ലണ്ടനിലാണ് സംഭവം നടന്നത്.
20 വര്‍ഷം മുമ്പ് മരിച്ച ഗുല്‍ബാനി ഫ്രീഡന്‍ മുര്‍സ്‌ദാനിന്റെ ജഡമാണ് ഇപ്പോള്‍ എണ്‍പത്തിമൂന്ന് വയസ്സുള്ള മകള്‍ ദൗലത്ത് ഇറാനി ഫ്രീസറില്‍ സൂക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇറാനിയെ ലണ്ടന്‍ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്.
ഇന്ത്യയില്‍ നിന്നും അനധികൃതമായി ബ്രിട്ടനിലെത്തിയ അമ്മ മരിച്ചപ്പോള്‍ പുറത്ത് സംസ്‌കരിച്ചാല്‍ അധികൃതര്‍ അറിയുമെന്ന ഭയമാണ് തന്നെ മൃതദേഹം സൂക്ഷിയ്‌ക്കാന്‍ പ്രേരിപ്പിച്ചതെന്നാണത്രേ ഇരുവരും പറയുന്നത്.
അമ്മയുടെ മൃതദേഹം തങ്ങള്‍ സൂക്ഷിക്കുന്ന കാര്യം ഇറാനി സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. സംശയകരമെന്നതിനേക്കാള്‍ അവിശ്വസനീയവും വിവരണാതീതവുമാണ് ഈ സംഭവമെന്നാണ് പൊലീസ് പറയുന്നത്.
ഇറാനിയെ അറസ്റ്റ്‌ചെയ്‌തിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മരണത്തെക്കുറിച്ചുള്ള കാര്യങ്ങളും മറ്റും അറിയുന്നതിനായി പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ മൃതദേഹം ഓര്‍പിങ്‌ടണിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം ഒരു കറുത്ത ബാഗിനുള്ളിലാക്കിയാണ് ഇവര്‍ ഫ്രീസറില്‍വച്ചിരുന്നത്.


Click it and Unblock the Notifications