ഇന്ത്യയെ ലക്ഷ്യമിട്ട് പാകിന്റെ അണ്വായുധങ്ങള്‍
വാഷിങ്ടണ്‍: പ്രധാനമായും ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട് അറുപത് അണ്വായുധങ്ങള്‍ പാകിസ്താന്റെ പക്കലുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട്.
യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കാവശ്യമായ വിവരം ശേഖരിക്കുന്ന കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസ്(സിആര്എസ്്) തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഇതിന് പുറമേ ആണവശേഖരം വര്‍ധിപ്പിക്കാനാവശ്യമായ സൗകര്യങ്ങളും ഉല്പാദന സംവിധാനങ്ങളും കൂടുതലായി പാകിസ്താന് ഏര്‍പ്പെടുത്തുന്നുണ്ടെന്നും എല്ലാവര്‍ഷവും നൂറുകിലോ വീതം സമ്പുഷ്ട യുറേനിയും പാകിസ്താന് നിര്‍മ്മിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അണ്വായുധ ശേഖരം വര്‍ധിപ്പിക്കാനായി പാകിസ്താന് ശ്രമിക്കുന്നതിന് തെളിവുണ്ടെന്ന് സംയുക്ത സേനാ മേധാവി അഡ്മിറല്‍ മൈക് മുള്ളനും സിആര്‍എസിനെ അറിയിച്ചിരുന്നു. ആണവ പോര്‍മുനകളുടെ ഘടകങ്ങള്‍ യോജിപ്പിക്കാതെ പലയിടത്തായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്നും സൈനികാക്രമണം ഉണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ശക്തമായി നേരിടാനും വേണ്ടിയാണത്രേ പാകിസ്താന് പ്രധാനമായും അണ്വായുധം ശേഖരിക്കുന്നത്. ഇവര്‍ക്കാകട്ടെ പ്രഖ്യാപിത ആണവ നയങ്ങളില്ല.
ചൈനയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണ് പാകിസ്താന് ആണവസാങ്കേതിക വിദ്യ കൈവശപ്പെടുത്തിയത്. ഇന്ത്യയെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പികയെന്ന ലക്ഷ്യത്തോടെയാണ് ആണവായുധ ശേഖരം നടത്തുന്നതെന്നാണ് പാകിസ്താന് പറയുന്നതെങ്കിലും സ്ഥിതിഗിതികള്‍ മറിച്ചാണെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications