ഭാര്യയുടെ കാമുകന് വെച്ച കെണിയില്‍ വീണത് പിതാവ്
നോംപെന്‍: ചക്കിന് വെച്ചത് കൊക്കിന് കൊണ്ടുവെന്ന് കേട്ടിട്ടില്ലേ കമ്പോഡിയക്കാരനായ ചൗവ്വി ചിമ്മിന് പറ്റിയതും ഇതുതന്നെ. ഭാര്യയുടെ കാമുകനെ കുടുക്കാനായുണ്ടാക്കിയ കെണിയാണ് ചിമ്മിനെ കുരുക്കിലാക്കിയത്.
ഈ കെണിയില്‍ വീണത് ചിമ്മിന്റെ പിതാവ് തന്നെയായിരുന്നു. ഭാര്യയുടെ കാമകുനായ ചാന് സരിത്തിനെ വീഴ്ത്താന്‍ വേണ്ടി മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയെന്ന വഴിയാണ് ചിം കണ്ടെത്തിയത്.
ഇതിനായി ഒരു കുപ്പി മദ്യത്തില്‍ വിഷം ചേര്‍ത്തശേഷം സരിത്തിന് നല്‍കുകയും ചെയ്തു. സരിത്താവട്ടെ ഈ മദ്യം ഒറ്റയ്ക്ക് സേവിയ്ക്കാതെ കമ്പനിയ്ക്കായി ചിമ്മിന്റെ പിതാവിനെയും മറ്റൊരു സുഹൃത്തിനെയും കൂടെക്കൂട്ടി.
മദ്യം കൂടുതലും കഴിച്ചത് ചിമ്മിന്റെ പിതാവായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സരിത്തും കൂടെയുണ്ടായിരുന്ന സുഹൃത്തും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനിടെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ചിമ്മിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സംശയരോഗിയായ ചമ്മില്‍ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കോടതിയെ സമീപിച്ചിരിക്കുകയാണത്രേ.