രാജധാനി എക്‌സ്‌പ്രസ് നാലുദിവസമാക്കും: അഹമ്മദ്
ദില്ലി: ആഴ്‌ചയില്‍ മൂന്നു ദിവസമോടുന്ന രാജധാനി എക്‌സ്‌പ്രസ് നാലു ദിവവസമാക്കുമെന്ന്‌് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് പ്രഖ്യാപിച്ചു.
വയനാട്ടിലേയ്‌ക്ക് തീവണ്ടിയാത്രാ സൗകര്യം എത്തിക്കുന്നതിനായിരിക്കും താന്‍ പ്രഥമപരിഗണന നല്‍കുകയെന്നും വെള്ളിയാഴ്‌ച ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അഹമ്മദ് പറഞ്ഞു.
വേനലവധിക്കാലത്തെ തിരക്കു കുറയ്‌ക്കാന്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക് ആഴ്‌ചയില്‍ രണ്ടുദിവസം പ്രത്യേക തീവണ്ടി ഓടിയ്‌ക്കും. സമ്മര്‍ സ്‌പെഷ്യല്‍ ഒരു ദിവസം കൊങ്കണ്‍ വഴിയ്‌ക്കും ഒരു ദിവസം കേരള എക്‌സ്‌പ്രസിന്റെ റൂട്ടിലുമാണ് ഓടിക്കുക. എന്നു തുടങ്ങുമെന്നും ഏതൊക്കെ ദിവസമായിരിക്കും സര്‍വീസ് എന്നും തീരുമാനമായിട്ടില്ല.
കേരളത്തിന് പുറത്തുള്ള പതിനായിരക്കണക്കിന് മലയാളികള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ വഴിയില്ലാതെ ദുരിതത്തിലാണ്. ഇതിന് ശാശ്വത പരിഹാരമുണ്ടാക്കണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്തശ്രമമുണ്ടാകണം.
നിലമ്പൂര്‍, നഞ്ചങ്കോടി, തലശേരി, മൈസൂര്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വനഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നതാണ് പ്രധാന പ്രശ്‌നം- അഹമ്മദ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തു മുടങ്ങിക്കിടക്കുന്ന റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സംസ്ഥാനം ഭൂമി ഏറ്റെടുത്തുനല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തടസ്സം എന്തൊക്കെയാണെന്ന് കണ്ടെത്തി പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉന്നതതല ചര്‍ച്ച നടത്തും. പാത ഇരട്ടിപ്പിക്കലിനും ഭൂമി ആവശ്യമാണ്.
കേരളം ആസ്ഥാനമാക്കി പുതിയ റെയില്‍ മേഖല തുടങ്ങാന്‍ സഹമന്ത്രി മാത്രം വിചാരിച്ചാല്‍ കഴിയില്ല. മൂന്നു ഡിവിഷനുകള്‍ ഉള്‍പ്പെടുന്നതാണ് സോണ്‍. ഇത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നയതീരുമാനവും വിപുലമായ തയ്യാറെടുപ്പും വേണം. തീവണ്ടിയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് പ്രധാന പരിഗണന നല്‍കും- അഹമ്മദ് ഉറപ്പ് നല്‍കി












Click it and Unblock the Notifications