Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റട്രസ്‌റ്റ്‌ നല്‍കിയ ചെക്ക്‌ മമത മടക്കി നല്‍കി

കൊല്‍ക്കത്ത: ടാറ്റാട്രസ്റ്റ്‌ സംഭാവന നല്‍കിയ 27 ലക്ഷം രൂപയുടെ ചെക്ക്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി തിരിച്ചുനല്‍കി.

വന്‍കിടകമ്പനികളില്‍ നിന്നും പാര്‍ട്ടി സംഭാവന സ്വീകരിക്കില്ലെന്ന്‌ കാണിച്ചാണ്‌ മമത ചെക്ക്‌ മടക്കി നല്‍കിയത്‌. ഇതുസംബന്ധിച്ച്‌ ടാറ്റാട്രസ്റ്റിന്‌ മറുപടി അയയ്‌ക്കുമെന്ന്‌ കേന്ദ്രറയില്‍വേ മന്ത്രികൂടിയായ മമത അറിയിച്ചു.

സാധാരണ ജനങ്ങളോടാണ്‌ പാര്‍ട്ടിയ്‌ക്ക്‌്‌ ഉത്തരവാദിത്വം വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും സംഭാവനവാങ്ങാനും അവരോട്‌ കടപ്പാട്‌ സൂക്ഷിക്കാനും താല്‍പര്യമില്ലെന്ന്‌ തൃണമൂല്‍ എംപിയും ഗ്രാമവികസനമന്ത്രിയുമായ ശിശിര്‍ അധികാരി പറഞ്ഞു.

മമതയുടെ വീട്ടില്‍ച്ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ്‌ സംഭാവനവേണ്ടെന്ന്‌ വയ്‌ക്കാന്‍ തീരുമാനിച്ചത്‌. ബംഗാളിലെ 42 ലോക്‌സഭാസീറ്റുകളില്‍ 19ലും തൃണമൂല്‍ വിജയിച്ചതിനെത്തുടര്‍ന്ന്‌ മെയ്‌ 20നാണ്‌ ടാറ്റ ഇലക്ടറല്‍ ട്രസ്‌റ്റ്‌ പാര്‍ട്ടിയ്‌ക്ക്‌ 27സ64,952 രൂപ സംഭാവനയായി നല്‍കിയത്‌.

മമതയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ തങ്ങളുടെ നാനോ കാര്‍ പദ്ധതി ടാറ്റ ബംഗാളില്‍ നിന്നും പിന്‍വലിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+