20കോടി ചെലവില്‍ മന്ത്രിപുത്രന് കല്യാണം
ബെല്ലാരി: ഇരുപതു കോടി രൂപ ചെലവഴിച്ച് മന്ത്രി പുത്രന് കല്യാണം. കര്‍ണാടകത്തിലെ ആരോഗ്യമന്ത്രി ബി ശ്രീരാമലുവാണ് മകനും എംഎല്‍എയുമായ ടിഎച്ച് സുരേഷ് ബാബുവിന്റെ വിവാഹം പണം വാരിവിതറി പൊടിപൊടിച്ചത്.
ഇതിനകം തന്നെ സംഭവം വിവാദമായിക്കഴിഞ്ഞു. കള്ളപ്പണമാണ് വിവാഹത്തിനായി ഒഴുക്കിയതെന്നാണ് ആരോപണം. ബെല്ലാരി കന്റോണ്മെന്റില് നാല്‍പ്പതിനായിരം പേരെ സാക്ഷിയാക്കി നടന്ന ചടങ്ങിന് ബാംഗ്ലൂരില്‍ നിന്നും വിഐപികളെ എത്തിച്ചത് നാല് ഹെലികോപ്റ്ററിലാണത്രേ.
മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുള്പ്പെടെ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എട്ട് ഏക്കര്സ്ഥലത്താണ് കല്യാണമണ്ഡപം ഉള്‍പ്പെടുന്ന പന്തല്‍ പണിഞ്ഞത്.
ഇതില്‍ത്തന്നെ വിഐപികള്‍ക്കും വിവിഐപികള്‍ക്കും പ്രത്യേകം ഹാളുകള്‍ ഒരുക്കിയിരുന്നുവത്രേ. പന്തലില്‍ മൊത്തം 500 എയര്കണ്ടീഷണറുകളാണത്രേ ഉപയോഗിച്ചിരുന്നത്. ഒരു സാധാരണകുടുംബത്തില്‍ നിന്നുള്ള ദീപയെന്ന പെണ്‍കുട്ടിയെയാണ് സുരേഷ് കുമാര്‍ വിവാഹം ചെയ്തിരിക്കുന്നത്.
കോണ്ടിനന്റല് ഉള്‍പ്പെടെ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കാനായി 200 പ്രമുഖ പാചകക്കാരെയാണത്രേ നിയോഗിച്ചിരുന്നത്. അതിഥികള്‍ക്കായി പ്രമുഖ ഹോട്ടലുകളിലാണ് മുറി ബുക്കുചെയ്തിരുന്നത്.
എല്ലാംകൂടി കല്യാണത്തിന് 20കോടി രൂപ ചെലവായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ഇതിന്റെ പേരില്‍ ശ്രീരാമലു വെള്ളംകുടിച്ചു തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications