ചുമതല വെല്ലുവിളികള്‍ നിറഞ്ഞത്: മുല്ലപ്പള്ളി
ദില്ലി: ആഭ്യന്തരവകുപ്പിലെ സഹമന്ത്രിസ്ഥാനം കനത്ത വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തരവകുപ്പ് ഓഫീസിലെത്തി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഭാരിച്ചതും പ്രയാസമുള്ളതുമായ ഉത്തരവാദത്തം നിര്‍വ്വഹിക്കാനാവൂ. വെല്ലുവിളികളെ മഹത്തായ അവസരമാക്കിമാറ്റാന്‍ കഴിയുമെന്നാണ് എന്റെ പ്രത്യാശ- അദ്ദേഹം പറഞ്ഞു.
ശനിയാഴ്‌ച രാവിലെ 11മണിക്കാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഭ്യന്തരവകുപ്പ് ഓഫീസിലെത്തിയത്. വകുപ്പുമന്ത്രി പി ചിദംബരവുമായി കൂടിക്കാഴ്‌ച നടത്തിയശേഷം 11 15ഓടെ സ്വന്തം ഓഫീസിലെത്തി ചുമതലയേറ്റു.
കേരളത്തില്‍ നിന്നുള്ള തീവ്രവാദി റിക്രൂട്ട്‌മെന്റ് ഉല്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ചശേഷമേ പ്രതികരിക്കാന്‍ കഴിയൂഎന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications