ആദ്യ കേന്ദ്ര മന്ത്രിസഭ യോഗം ശനിയാഴ്‌ച
ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ് നയിക്കുന്ന കേന്ദ്ര മന്ത്രിസഭയുടെ ആദ്യ സമ്പൂര്‍ണയോഗം ശനിയാഴ്‌ച നടക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 11.30ന് ആരംഭിയ്‌ക്കുന്ന യോഗത്തില്‍ മന്ത്രിസഭയിലെ 34 ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 78 മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
സര്‍ക്കാരിന്റെ നയരൂപീകരണത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളാവും ശനിയാഴ്‌ചത്തെ യോഗത്തില്‍ നടക്കുക. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളും യോഗത്തില്‍ പരിഗണിയ്‌ക്കും.
ലോക്‌സഭാ സ്‌പീക്കര്‍ സ്ഥാനത്തേയ്‌ക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവും ശനിയാഴ്‌ചയാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിയ്‌ക്കുന്ന സാഹചര്യത്തില്‍ സഭയില്‍ സ്വീകരിയ്‌ക്കേണ്ട നിലപാടുകളും മന്ത്രിസഭായോഗം തീരുമാനിയ്‌ക്കും.
പൊതു തിരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേരുന്ന സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും പുതുതായി സഭയിലെത്തിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയുമാണ് പ്രധാന കാര്യപരിപാടികള്‍.












Click it and Unblock the Notifications