എംകെ സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ മുത്തുവേല്‍ കരുണാനിധിയുടെ മകനും തമിഴ്‌നാട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എംകെ സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചു.
കരുണാനിധി കൈകാര്യം ചെയ്‌തിരുന്ന പൊതുഭരണം, വ്യവസായം, ജില്ലാ റവന്യൂ അധികാരി വകുപ്പ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ നിയന്ത്രണം ഇനി മുതല്‍ സ്റ്റാലിനായിരിക്കും. ആഭ്യന്തരം, എക്‌സൈസ്, തമിഴ്‌ഭാഷ, സംസ്‌ക്കാരം തുടങ്ങിയ വകുപ്പുകള്‍ കരുണാനിധി തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും. സ്റ്റാലിന്റെ നിയമനം സംബന്ധിച്ച് ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
2006 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെടുത്തപ്പോള്‍ തൊട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് സ്റ്റാലിന്‍.
പുതിയ നടപടിയിലൂടെ തമിഴകത്തെ തന്റെ രാഷ്ട്രീയ പിന്‍ഗാമി മകന്‍ സ്‌റ്റാലിന്‍ തന്നെയായിരിക്കുമെന്നാണ് കരുണാനിധി വ്യക്തമാക്കിയിരിക്കന്നത്. മൂത്ത മകന്‍ അഴഗിരിയും പേരക്കിടാവ് ദയാനിധി മാരനും കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തതിന് തൊട്ടു പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി വാഴിയ്‌ക്കാനുള്ള കരുണാനിധിയുടെ തീരുമാനം പുറത്തു വന്നിരിയ്‌ക്കുന്നത്.
ക്യാബിനറ്റില്‍ ഇടം കിട്ടാതെ പോയ മകള്‍ കനിമൊഴിയുടെ കാര്യത്തില്‍ മാത്രമാണ് ഇനി കരുണാനിധിയ്‌ക്ക് തീരുമാനിയ്‌ക്കേണ്ടത്.












Click it and Unblock the Notifications