ടീകോം സംഘം അടുത്തയാഴ്‌ച കേരളത്തിലേക്ക്
കൊച്ചി: അനിശ്ചിതമായി നീളുന്ന സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ടീകോം സംഘം അടുത്തയാഴ്‌ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. സ്‌മാര്‍ട്ട് സിറ്റി സിഇഒ ഫരീദ് അബ്ദുല്‍ റഹ്മാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
പദ്ധതി പ്രദേശത്തിന്റെ 12 ശതമാനം ഭൂമിയുടെ കാര്യത്തില്‍ സ്വതന്ത്രാവകാശം വേണമെന്ന പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായി പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടീകോം സംഘം ഇവിടെയെത്തുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് ടീകോം പുതിയ ഉപാധികള്‍ വെയ്‌ക്കുന്നതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പദ്ധതി ചെയര്‍മാനും മന്ത്രിയുമായ എസ് ശര്‍മയും ആവര്‍ത്തിച്ച് കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കാനാണ് ടീകോം എത്തുന്നതെന്നും കരുതപ്പെടുന്നു.
പദ്ധതിയുടെ അഞ്ചാമത് ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ഏപ്രില്‍ മാസത്തില്‍ ചേരേണ്ടതായിരുന്നു. എന്നാല്‍ ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകാതെ യോഗത്തിനില്ലെന്ന് ടീകോം അധിക്യതര്‍ നിലപാട് സ്വീകരിച്ചതോടെ യോഗം നടന്നിരുന്നില്ല.
ജൂണ്‍ ആദ്യവാരത്തില്‍ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം നടത്താമെന്ന സര്‍ക്കാര്‍ ആവശ്യത്തോട് ടീകോം ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications