Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിവിഹിതം പുനസ്ഥാപിക്കാന്‍ ശ്രമിക്കും: കെവി തോമസ്‌

കൊച്ചി: വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിയ്‌ക്കാന്‍ ശ്രമം നടത്തുമെന്ന്‌ കേന്ദ്ര കൃഷി, ഭക്ഷ്യകാര്യ സഹമന്ത്രി കെവി തോമസ്‌ പറഞ്ഞു. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ ശേഷം ആദ്യമായി കേരളത്തിലെത്തിയ കെവി തോമസ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. തനിയ്‌ക്ക്‌ ലഭിച്ച വകുപ്പുകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്‌. പൊതു വിതരണ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാവിലെ നെടുമ്പാശേരിയിലെത്തിയ കെവി തോമസിന്‌ എറണാകുളത്തു നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ്‌ ഒരുക്കിയത്‌. വിമാനത്താവളത്തില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്ത്രിയെ പുറത്തേക്ക്‌ നയിച്ചത്‌.

ഒരു ദിവസത്തെ സന്ദര്‍ശനത്തിന്‌ എത്തിയ അദ്ദേഹം ഞായറാഴ്‌ച ദില്ലിയ്‌ക്ക്‌ മടങ്ങും. തിങ്കളാഴ്‌ചയാണ്‌ അദ്ദേഹം ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+