കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍ക്കാന്‍ കാരണം വിഎസ്‌ അല്ല; ദിവാകരന്‍

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ കാരണം മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനാണെന്ന്‌ കരുതുന്നില്ലെന്ന്‌ മന്ത്രി സി ദിവാകരന്‍. വെള്ളിയാഴ്‌ച നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഎസ്‌ നേതൃത്വം നല്‍കുന്ന സര്‍കാര്‍ ഒട്ടേറെ ക്ഷേമപദ്ധതികള്‍ റെക്കോര്‍ഡ്‌ വേഗത്തില്‍ നടപ്പാക്കിയിട്ടുണ്ട്‌. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങള്‍ കാരണം ഇതൊന്നും ജനങ്ങളിലേയ്‌ക്ക്‌ എത്തിയില്ല. പകരം വിവാദങ്ങള്‍ മാത്രമാണ്‌ ജനങ്ങള്‍ അറിഞ്ഞത്‌- ദിവാകരന്‍ പറഞ്ഞു.

പിഡിപിയുമായുണ്ടാക്കിയ ബന്ധം പരാജയത്തിന്‌ ഒരു വലിയ കാരണമാണ്‌. ഘടകകക്ഷികള്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയും രാഷ്ട്രീയ പ്രതിസന്ധിയും പരാജയത്തിന്‌ കാരണമായി. മതനന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ ഉത്‌കണ്‌ഠയും തിരഞ്ഞെടുപ്പില്‍ ബാധിച്ചു.

ഘടകകക്ഷികളുമായി ആലോചിക്കാതെ സിപിഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്നുണ്ട്‌. ഏതെങ്കിലും ഒരു കക്ഷിയുടെ നിലപാട്‌ മുന്നണി നിലപാടായി അംഗീകരിക്കാന്‍ സിപിഐ അനുവദിക്കില്ല. കക്ഷികളുമായി ആലോചിച്ച്‌ കൂട്ടായി ചര്‍ച്ച ചെയ്‌ത്‌ കാര്യങ്ങള്‍ തീരുമാനിക്കുന്ന സംവിധാനമുണ്ടാക്കാനാണ്‌ സിപിഐ ശ്രമിക്കുന്നത്‌- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X