കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ സുരക്ഷയ്‌ക്ക്‌ ഊന്നല്‍ നല്‍കും ഒബാമ

  • By Staff
Google Oneindia Malayalam News

വാഷിങ്‌ടണ്‍: അമേരിക്കയിലെ കമ്പ്യൂട്ടറുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക സൈബര്‍ സുരക്ഷാ സംവിധാനം പുനസ്ഥാപിക്കുമെന്ന്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രഖ്യാപിച്ചു.

അടുത്ത നൂറ്റാണ്ടിലെ അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റത്തിന്‌ സൈബര്‍ സുരക്ഷ അത്യാവശ്യമാണ്‌ വൈറ്റ്‌ഹൗസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും സുരക്ഷാ സംവിധാനമെന്ന്‌ ഒബാമ വ്യക്തമാക്കി അമേരിക്കന്‍ സൈന്യത്തിന്റെ കമ്പ്യൂട്ടര്‍ ശൃംഗലയില്‍ തീവ്രവാദികള്‍ അടക്കമുള്ളവര്‍ നുഴഞ്ഞു കയറുന്നത്‌ തടയാനാണ്‌ പുതിയ സംവിധാനം.

അല്‍ഖ്വയ്‌ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ കനത്ത ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ കമ്പ്യൂട്ടര്‍ ശൃംഗലകള്‍ തകര്‍ക്കുന്നതുമൂലം അമേരിക്കയ്‌ക്ക്‌ പ്രതിവര്‍ഷം കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്നാണ്‌ കണക്ക്‌.

മുംബൈ ആക്രമണസമയത്ത്‌ തീവ്രവാദികള്‍ ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതും പുതിയ തീരുമാനത്തിന്‌ കാരണമായിട്ടുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌.

സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ വൈറ്റ്‌ഹൗസില്‍ സൈബര്‍ സെക്യൂരിറ്റി ഓഫീസ്‌ തുറക്കം. കൂടാതെ സൈബര്‍ കേസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക അധികാരങ്ങളോടു കൂടിയ ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും ഒബാമ അറിയിച്ചു.

കമ്പ്യൂട്ടര്‍ ശൃംഗലകളില്‍ ഹാക്കര്‍മാര്‍ അതിക്രമിച്ച്‌ കടക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചുവരുന്നതായി സര്‍ക്കാര്‍ പട്ടാള വൃത്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 2007ല്‍ മാത്രം അമേരിക്കയില്‍ 44000 സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പെന്റഗണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X