Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരികം വടിച്ച പെണ്‍കുട്ടി സിഖുകാരിയല്ലെന്ന്‌ കോടതി

ചണ്ഡീഗണ്ഡ്‌: സിഖ്‌ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ലംഘിച്ച പെണ്‍കുട്ടിയെ സിഖുകാരിയായി പരിഗണിയ്‌ക്കാനാവില്ലെന്ന്‌ പഞ്ചാബ്‌ ഹരിയാന കോടതി വിധിച്ചു. സിഖ്‌ മതാചാരങ്ങള്‍ക്ക്‌ വിരുദ്ധമായി പുരികം വടിച്ചു കളഞ്ഞ ഗുര്‍ലീന്‍ കൗര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ ഹൈക്കോടതി തള്ളിയത്‌.

പുരികം വടിച്ചതിന്റെ പേരില്‍ ഗുര്‍ലീന്‍ കൗറിന്‌ അമൃത്സറിലെ ശ്രീ ഗുരു രാംദാസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ആന്‍ഡ്‌ റിസേര്‍ച്ച്‌ അധികൃതര്‍ എംബിബിഎസ്‌ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌തു കൊണ്ടാണ്‌ ഗുര്‍ലീന്‍ കൗര്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.

സ്ഥാപനം നടത്തുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മറ്റിയാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ പ്രവേശനം നല്‍കേണ്ടെന്ന്‌ നിര്‍ദ്ദേശിച്ചത്‌.

സിഖ്‌ ആചാരങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ച പെണ്‍കുട്ടിയ്‌ക്ക്‌ സ്ഥാപനത്തില്‍ പ്രവേശനം നല്‌കില്ലെന്ന്‌ സിഖ്‌ മതനേതാക്കന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആത്മീയ നേതാക്കന്‍മാരുടെ ശാസനം ശരിവച്ചാണ്‌ കോടതി വിധി.

ജസ്റ്റിസുമാരായ ജെ.എസ്‌.കേഹാര്‍, ജസ്‌ബിര്‍ സിങ്‌, അജയ്‌കുമാര്‍ മിത്തല്‍എന്നിവരടങ്ങുന്ന മുഴുവന്‍ ബഞ്ചിന്റേതാണ്‌ വിധി. ശരീരത്തെ രോമങ്ങള്‍ മുറിക്കരുതെന്നത്‌ സിഖ്‌ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണെന്ന്‌ 152 പേജു വരുന്ന വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+