മീരാ കുമാര്‍ ആദ്യ ദളിത് വനിതാ സ്പീക്കര്‍
ദില്ലി: ലോക്സഭയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത സ്പീക്കര്‍ പദവയിലേക്ക്. മുന്‍ ജലവിഭവ മന്ത്രിയായിരുന്ന മീരാകുമാറാണ് പതിനഞ്ചാം ലോക്സഭയിലെ സ്പീക്കര്‍ പദവിയിലേക്ക് അവരോധിയ്ക്കപ്പെടുന്നത്. ജൂണ്‍ മൂന്നിനാണ് ലോക്സഭ ഔദ്യോഗികമായി സ്പീക്കറെ തിരഞ്ഞെടുക്കുക. സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിനില്ലെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു.
കിഷോര്‍ ചന്ദ്രദേവിനെയാണ് ആദ്യം പരിഗണിച്ചതെങ്കിലും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ബിജെപി സുമിത്രാ മഹാജന്റെ പേരു മുന്നോട്ടു വച്ചതോടെയാണ് കോണ്‍ഗ്രസ് ഒരു വനിതാ സ്പീക്കറുടെ സാധ്യതകളെ കുറിച്ച് ആലോചിച്ചത്.
സ്പീക്കറായി ഒരു വനിതയെ പരിഗണിയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.
ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം പ്രതിപക്ഷത്തിനു നല്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് സുമിത്രാ മഹാജനെയാണ് ബിജെപി പരിഗണിച്ചത്. എന്നാല്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും വനിതകളാകുന്നത് ഒഴിവാക്കാന്‍ ബിജെപി മറ്റൊരു പേര് നിര്ദ്ദേശിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ജഗ്ജീവന് റാമിന്റെ മകളാണ് ബിഹാറില്‍നിന്നുള്ള എംപിയായ മീരാകുമാര്‍. സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യത്തെ ദളിത് നേതാവെന്ന പ്രത്യേകതയും മീരാ കുമാറിന് ഇതോടെ സ്വന്തമാകും.
-
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം












Click it and Unblock the Notifications