പാര്‍ട്ടി നേതൃത്വം മാറണം; സിപിഐയില്‍ അഭിപ്രായം
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ നിശിത വിമര്‍ശനം.
പാര്‍ട്ടി തീരുമാനങ്ങളും നിലപാടുകളും നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന പാര്‍ട്ടിനേതൃത്വം മാറണമെന്ന് വരെ യോഗത്തില്‍ ആവശ്യമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്‌ച ആരംഭിച്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ആദ്യദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും നേതൃത്വത്തെ വിമര്‍ശിയ്‌ക്കാനാണ് സമയം കണ്ടെത്തിയത്.
ഇടതുമുന്നണിയില്‍ സി.പി.ഐ.യുടെ നിലപാടുകള്‍ അംഗീകരിപ്പിക്കാന്‍ നേതൃത്വം പരാജയപ്പെടുകയാണെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടി. പൊാന്നാനി സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനം ലംഘിച്ചാണ് വയനാട് സീറ്റ് സിപിഐ ഏറ്റെടുത്തതെന്നും അതിന് ആരാണ് നേതൃത്വത്തിന് അധികാരം നല്‍കിയതെന്നും ചോദ്യമുയര്‍ന്നു. സിപിഐയില്‍ പിണറായി വിഎസ് പക്ഷങ്ങള്‍ ആവശ്യമില്ലെന്നും ആക്ഷേപമുയര്‍ന്നു. പിഡിപി, ലാവലിന്‍ വിഷങ്ങളില്‍ പാര്‍ട്ടിയ്‌ക്ക് നിലപാട് വ്യക്തമാക്കാന്‍ കഴിഞ്ഞില്ല.
മുന്‍ യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം ചേരാതിരുന്നത് അബദ്ധമായെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉണ്ടായി. സര്‍ക്കാരില്‍ ചേരാതിരുന്നതുമൂലം ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം നടപ്പാക്കിയ പല നടപടികളുടേയും നേട്ടം കോണ്‍ഗ്രസ് കൈവശപ്പെടുത്തിയെന്നും വിലയിരുത്തലും ഉണ്ടായി.
തിരഞ്ഞെടുപ്പിന് മുമ്പ് തട്ടിക്കൂട്ടിയ മൂന്നാം മുന്നണഇ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ഒന്നായിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍, സുധാകര്‍ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ടായത്.












Click it and Unblock the Notifications