കമല സുരയ്യയുടെ സംസ്ക്കാരം ഇസ്ലാം മതാചാര പ്രകാരം
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമല സുരയ്യയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് നടത്തും. ഇസ്ലാം മതാചാര പ്രകാരം പാളയം ജുമാമസ്ജിദില്‍ ആയിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.
തന്റെ മൃതദേഹം കേരളത്തില്‍ സംസ്കരിക്കണമെന്നും അവസാന കാലത്ത് സ്വീകരിച്ച ഇസ്ലാംമതാചാര പ്രകാരമായിരിക്കണം സംസ്ക്കാര ചടങ്ങുകളെന്നതും കമല സുരയ്യയുടെ അന്ത്യാഭിലാഷങ്ങളായിരുനു. അമ്മയുടെ അന്ത്യാഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മൂത്തമകന്‍ എഡി നാലപ്പാട്ട് പറഞ്ഞു.
മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിന് വേണ്ട പൂര്‍ണ്ണ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കാനായി സാംസ്കാരിക വകുപ്പ് മന്ത്രി എംഎ ബേബി പുനെയിലേക്ക് തിരിച്ചു.
കമല സുരയ്യയെ കേരളത്തില്‍ തന്നെ സംസ്ക്കരിയ്ക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്ന് മന്ത്രി നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു.ഏറെ നാളായി ചികിത്സയിലായിരുന്ന കമല ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പുനെയിലെ ജഹാംഗീര്‍ ആശുപത്രിയിലാണ് അന്തരിച്ചത്.












Click it and Unblock the Notifications