ലാവലിന്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു
തിരുവനന്തപുരം: ലാവലിന്‍, പിഡിപി സഖ്യം അടക്കമുളള കാര്യങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം
ലാവലിന്‍ വിഷയം സിപിഐ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നും രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് മറുപടി കൊണ്ട് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍ പറഞ്ഞു. ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിയ്‌ക്കാതിരുന്നത്‌് ശരിയായില്ല. സ്വന്തമായി നിലപാട് എടുത്താല്‍ അത് ഇടതുമുന്നണിയെ ബാധിക്കുമെന്ന ധാരണ തെറ്റാണ്. പിഡിപി ബന്ധം ഇടതു മുന്നണിയുടെ പ്രതിച്‌ഛായയെ ബാധിച്ചുവെന്നും ബര്‍ദന്‍ അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഘടകക്ഷികളില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാനുളള മാര്‍ഗങ്ങളായി മാറിയെന്ന് സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ടെന്ന് സൂചനകളുണ്ട്. മുന്നണിയ്‌ക്ക് നേതൃത്വം നല്‍കുന്ന സിപിഎം മുന്നണിമര്യദയുടെ അന്തസത്തയ്‌ക്ക് ചേര്‍ന്ന വിധത്തിലല്ല ഘടകകക്ഷികളോട് പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പ്രധാനമായും രാഷ്‌ട്രീയ കാരണങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നിലെന്ന് സിപിഐ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. എന്നാല്‍ എല്‍ഡിഎഫിലെ അനൈക്യവും പരാജയത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ട് വിശദീകരിയ്‌ക്കുന്നു.












Click it and Unblock the Notifications