Get Updates
Get notified of breaking news, exclusive insights, and must-see stories!

വംശീയാക്രമണം: മെല്‍ബണില്‍ ഇന്ത്യക്കാരുടെ പ്രകടനം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ വ്യാപക പ്രതിഷേധിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹം മെല്‍ബണില്‍ ഞായറാഴ്‌ച മാര്‍ച്ച്‌ നടത്തി. പഠിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനായി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ്‌ ഓഫ്‌ ഓസ്‌ട്രേലിയ(ഫിസ)യുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌.

ഏതാനും ദിവസം മുന്‍പ്‌ മെല്‍ബണില്‍ ശ്രാവണ്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‌പിക്കുകയും കഴിഞ്ഞദിവസം രാജേഷ്‌ കുമാര്‍ എന്ന മറ്റൊരു വിദ്യാര്‍ഥിയ്‌ക്കുനേരെ ബോംബെറിയുകയും ചെയ്‌തിരുന്നു. ആക്രമണത്തിനിരയായ എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്ന്‌ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ്‌ ഇത്തരമൊരു റാലി ഇന്ത്യന്‍ സമൂഹം നടത്തുന്നത്‌.

ശ്രാവണിനെ പ്രവേശിപ്പിച്ചിരിക്കുന്ന റോയല്‍ മെല്‍ബണ്‍ ഹോസ്‌പിറ്റലില്‍ നിന്ന്‌ വിക്ടോറിയ പാര്‍ലമെന്റ്‌ ഹൗസ്‌വരെയാണ്‌ റാലി. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ശ്രാവണ്‍ കുമാറിന്‌ സ്‌ക്രൂഡ്രൈവര്‍ കൊണ്ടുള്ള കുത്തേറ്റത്‌. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ശ്രാവണിന്റെ വീഡിയോ ഫൂട്ടേജുകള്‍ അവിടെത്ത ഇന്ത്യന്‍ സമൂഹത്തെ നടുക്കിയിരുന്നു. 96,000 ഇന്ത്യക്കാരാണ്‌ ഓസ്‌ട്രേലിയയില്‍ വസിയ്‌ക്കുന്നത്‌.

കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ നേരെ നടന്നുവരുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചകളിലും സംഭവിച്ചത്‌. ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 80ലധികം അക്രമ സംഭവങ്ങള്‍ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

അതേ സമയം ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ശക്തമാവുകയാണ്‌. വംശീയ ആക്രമണങ്ങളെ അപലപിച്ച ബിജെപി അന്വേഷണത്തിന്‌ പ്രത്യേക സെല്‍ രൂപവത്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയില്‍ നടക്കുന്നത്‌ ഗുരുതര പ്രശ്‌നമാണെന്നും പാര്‍ലമെന്റില്‍ ഇത്‌ ഉന്നയിക്കുമെന്നും ബി.ജെ.പി. വക്താവ്‌ പ്രകാശ്‌ ജാവ്‌ദേകര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റ്‌ സ്വീകരിക്കില്ലെന്ന്‌ ബോളിവുഡ്‌ നടന്‍ അമിതാഭ്‌ ബച്ചന്‍ ശനിയാഴ്‌ച അറിയിച്ചു. ഇന്ത്യക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ അവര്‍ നല്‍കുന്ന ബഹുമതി സ്വീകരിക്കാന്‍ മനസ്സ്‌ അനുവദിക്കുന്നില്ലെന്ന്‌ അമിതാഭ്‌ ബച്ചന്‍ പറഞ്ഞു. എന്നാല്‍ ഡോക്ടറേറ്റ്‌ സ്വീകരിക്കണോ എന്ന്‌ ആരാധകരുടെ അഭിപ്രായം തേടുമെന്നും തന്റെ ബ്ലോഗിലൂടെ ബച്ചന്‍ അറിയിച്ചു. ലോകസിനിമയ്‌ക്ക്‌ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്‌ ബ്രിസ്‌ബേന്‍ സര്‍വകലാശാല ബച്ചന്‌ ഡോക്ടറേറ്റ്‌ ബിരുദം നല്‍കിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+