സെന്‍സെക്സ് ഒമ്പത് മാസത്തെ ഉയര്‍ന്ന നിരക്കില്‍
മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച രാവിലെയുളള വ്യാപാരത്തില്‍ 281 പോയിന്റ് ഉയര്‍ന്ന ബിഎസ്ഇ സെന്‍സെക്സ് ഒന്‍പതു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 14,906 പോയിന്റിലെത്തി. 1.65 ശതമാനം നേട്ടമാണ് സൂചികയില്‍ ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് 2008 സെപ്തംബറിലാണ് സെന്‍സെക്സ് ഇതേ നിലവാരത്തിലായിരുന്നത്.
സമാന മുന്നേറ്റം ദൃശ്യമായ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 90 പോയിന്റോളം ഉയര്‍ന്ന് 4539 എന്ന നിലയിലാണ് വ്യാപാരം പുരോഗമിയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി ഇത്രയധികം ഉയര്ച്ചയിലെത്തിയിരിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യത്തെ ജിഡിപി നിരക്ക് ശുഭ സൂചനകള്‍ പ്രകടിപ്പിച്ചതും നല്കിയതും ആഭ്യന്ത വിപണിയിലേക്ക് പണമൊഴുകിയതുമാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം. കഴിഞ്ഞ മാസം മാത്രം ഏകദേശം 20000 കോടിയോളം രൂപയാണ് വിപണയില്‍ ഒഴുകിയെത്തിയത്.
ബിഎസ്ഇയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്ര, ആര്‍കോം, ഇന്‍ഫോസിസ്, ഡിഎല്‍എഫ് തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി. എസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ ഓഹികള്ക്കും വില വര്‍ധിച്ചു.
കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തെത്തുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ മുന്നേറ്റം ഈ അഴ്ച മുഴുവന്‍ തുടര്‍ന്നേക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications