പതിനഞ്ചാം ലോക്സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച
ദില്ലി: പതിനഞ്ചാം ലോക്സഭയുടെ ആദ്യസമ്മേളനം തിങ്കളാഴ്ച തുടങ്ങും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ലോക്സഭാ സമ്മേളനം തുടങ്ങുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കും.
ഒമ്പതു ദിവസത്തെ സമ്മേളനത്തില്‍ ഏഴു ദിവസം സഭ ചേരും. സ്പീക്കര്‍ തിരഞ്ഞെടുപ്പും രാഷ്ട്രപതിയുടെ നയപ്രഖ്യാപനവുമാണ് ആദ്യസമ്മേളനത്തിന്റെ പ്രധാന അജണ്ട.
ജൂണ്‍ മൂന്നിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. കീഴ്വഴക്കമനുസരിച്ച് സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധി സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിപക്ഷത്തു നിന്നായിരിക്കും.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ധാരണയിലെത്തിയിരുന്നു. നാലിന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാജ്യസഭാ സമ്മേളനവും അന്ന് തുടങ്ങും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്കുന്നതാവും നയപ്രഖ്യാപനം.
തുടര്‍ന്ന് മൂന്നു ദിവസം നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല് ചര്‍ച്ച നടക്കും. ഒന്‍പതിന് പ്രമേയം പാസാക്കി പിരിയുന്ന സഭ ചെറിയ ഇടവേളയ്ക്കു ശേഷം ബജറ്റവതരണത്തിനായി വീണ്ടും ചേരും. ജൂലൈ 31 നു മുമ്പ് ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യവാരം ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications