കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലികള്‍ ഇന്ത്യയിലുണ്ടെന്ന്‌ സംശയം

  • By Staff
Google Oneindia Malayalam News

ദില്ലി: ശ്രീലങ്കയിലെ യുദ്ധമേഖലയില്‍ നിന്നും രക്ഷപ്പെട്ട പുലികള്‍ ഇന്ത്യയിലേയ്‌ക്ക്‌ കടന്നിട്ടുണ്ടാവാമെന്ന്‌ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ മുന്നറിയിപ്പ്‌.

300മുതല്‍ 400വരെ എല്‍ടിടിഇ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ രാജ്യത്തേയ്‌ക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്നാണ്‌ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്ക്‌ ലഭിച്ചിരിക്കുന്ന വിവരം. തീരദേശസംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കേരളം, കര്‍ണാടകം എന്നിവിടങ്ങളിലേയ്‌ക്കായിരിക്കണം പുലികള്‍ വന്നിട്ടുണ്ടാവുകയെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലങ്കയില്‍ സൈന്യവുമായി കനത്ത പോരാട്ടം നടക്കുന്ന സമയത്ത്‌ ഈ സംസ്ഥാനങ്ങളില്‍ പുലികള്‍ കടന്നുകയറുന്നതിനെതിരെ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കര്‍ശന പരിശോധനയാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌.

സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെ നിരീക്ഷിച്ച്‌ വരികയാണെന്ന്‌ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോഴും എല്‍ടിടിയുടെ ചില മുതിര്‍ന്ന നേതാക്കളുടെ അവസ്ഥയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഇല്ലെന്ന വസ്‌തുത ഇന്ത്യന്‍ അധികൃതര്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ല എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌.

പുലികളുടെ മുതിര്‍ന്ന നേതാവായ പൊട്ടു അമ്മന്‌ എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച്‌ ഇപ്പോഴും അറിയില്ല. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ തമിഴ്‌നാടിന്‌ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ്‌ നല്‍കിയിരിക്കുന്നത്‌.

കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയ്‌ക്കും മകന്‍ രാഹുല്‍ ഗാന്ധിയ്‌ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ എല്‍ടിടിഇ ഭീഷണിയുണ്ടായിരുന്നു. പുലികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന്‌ സംശയമുള്ളതിനാല്‍ തമിഴ്‌നാട്‌ സന്ദര്‍ശിക്കരുതെന്ന്‌ സോണിയയ്‌ക്കും രാഹുലിനും ഇന്റലിജന്‍സ്‌ ഉപദേശം നല്‍കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X