കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗരറ്റ്‌ കൂടില്‍ സചിത്ര മുന്നറിയിപ്പ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: സിഗരറ്റ്‌ കൂടുകളില്‍ സചിത്രമുന്നറിയിപ്പ്‌ ചേര്‍ക്കണമെന്ന നിയമം ലോക പുകയില വിരുദ്ധ ദിനമായ മെയ്‌ 31 ഞായറാഴ്‌ച മുതല്‍ കര്‍ശനമാക്കി.

പുകവലിയുടെ ദൂഷ്യഫലം വ്യക്തമാക്കുന്ന സചിത്ര മുന്നറിയിപ്പ്‌ സിഗരറ്റ്‌ കൂടില്‍ ആലേഖനം ചെയ്യണമെന്നത്‌ സുപ്രീം കോടതിയുടെ നിര്‍ദ്ദേശമാണ്‌. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ്‌ സുപ്രീം കോടതി ഇത്‌ സംബന്ധിച്ച ഉത്തരവിട്ടത്‌.

സിഗരറ്റ്‌ കൂടിന്റെ 40ശതമാനം സ്ഥലത്ത്‌ വലുതായി വേണം ചിത്രങ്ങള്‍ നല്‍കേണ്ടതെന്നാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ പൊതുസ്ഥലത്തെ പുകവലിയും സിനിമകളില്‍ സിഗരറ്റ്‌ വലിക്കുന്ന രംഗങ്ങളും നിരോധിച്ചിരുന്നു.

എന്നാല്‍ പുതിയ ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌ സിനിമയില്‍ പുകവലി ചിത്രീകരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ പ്രസ്‌താവിച്ചത്‌ പുതിയ വിവാദത്തിന്‌ വഴിയൊരുക്കിയിട്ടുണ്ട്‌. ച

ലച്ചിത്രങ്ങളില്‍ പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌.

ഇതിനിടെ ഞായറാഴ്‌ച ലോക പുകയിലവിരുദ്ധ ദിനം രാജ്യമെമ്പാടും ആചരിച്ചു. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരും ഹാര്‍ട്ട്‌ കെയര്‍ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബോധവല്‍ക്കരണറാലികള്‍ നടത്തി. സംസ്ഥാനത്ത്‌ പ്രമുഖ കേന്ദ്രങ്ങളില്‍ പുലയില വിരുദ്ധ സെമിനാറുകളും മറ്റും നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X