സ്റ്റോപ്പില്ല; 3 തീവണ്ടികള്‍ക്ക് തീയിട്ടു
പട്‌ന: ബീഹാറിലെ ഖുസ്രോപൂരില്‍ ജനക്കൂട്ടം മൂന്ന് തീവണ്ടികള്‍ക്ക് തീവെച്ചു. ഖുസ്രോപൂര്‍ റെയില്‍വെ സ്റ്റേഷനിലെ ശ്രംജീവി എക്‌സ്‌പ്രസ്, കോസി എക്‌സ്‌പ്രസ് തുടങ്ങിയ തീവണ്ടികളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സ്ഥലവാസികളാണ് പട്‌നയ്‌ക്കടുത്ത് മൂന്ന് തീവണ്ടികള്‍ തീവെച്ചത്. ഖുസ്രോപൂര്‍ സ്റ്റേഷനും ഇവര്‍ തീയിട്ടു.
ദാനാപൂര്‍-രജ്‌ഗര്‍ എക്‌സ്‌പ്രസ് ട്രെയിന്‍ തടഞ്ഞ പ്രതിഷേധക്കാര്‍ യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് എസി കോച്ചുള്‍പ്പടെ നാല് ബോഗികള്‍ക്ക് തീയിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
പ്രതിഷേധക്കാര്‍ റെയില്‍വെ വകുപ്പ് മന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ മുദ്രാവാക്യങ്ങളും മുഴക്കി. എന്നാല്‍ തീവണ്ടികളുടെ സ്‌റ്റോപ്പ് നിര്‍ത്താന്‍ ഉത്തരവിട്ടിട്ടില്ലെന്നും ഇക്കാര്യത്തില്‍ തന്നെ പഴിയ്‌ക്കേണ്ടെന്നുമാണ് മമതയുടെ നിലപാട്.
ജനക്കൂട്ടം റെയില്‍പാളങ്ങളും മറ്റ് സിഗ്നല്‍ സംവിധാനങ്ങളും തകര്‍ത്തതിനാല്‍ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം സ്‌തംഭിച്ചിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications