ഇരുപതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ദില്ലി: വിവാഹിതയായ ഇരുപതുകാരിയെ യുവാക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ പ്രശാന്ത് വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്.
അക്രമികളില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പത്തുദിവസം മുമ്പ് ഭര്‍ത്താവിനൊപ്പം ബീഹാറില്‍ നിന്നും ദില്ലിയിലെത്തിയതാണ് യുവതി.
ശനിയാഴ്‌ച രാവിലെ പതിനൊന്നുമണിയോടെ ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനായി ഇവര്‍ പുറത്തിറങ്ങി. കടയില്‍വച്ച് അന്‍ഷു കുമാര്‍ എന്നയുവാവ് യുവതിയെ കാണുന്നത്. പിടിയിലായവരില്‍ ഒന്ന് അന്‍ഷുകുമാറാണ്.
യുവതിയും ഭര്‍ത്താവും താമസിക്കുന്ന വീടിന്റെ ഉടമയുടെ സുഹൃത്താണത്രേ ഇയാള്‍. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ യുവതിയ്‌ക്ക് ഇയാള്‍ സ്വന്തം വാഹനത്തില്‍ ലിഫ്‌റ്റ് ഓഫര്‍ ചെയ്‌തു. യുവതി ഇത് സ്വീകരിച്ച് കാറില്‍ കയറി.
അപ്പോഴാണ് കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ യുവതി കാണുന്നത്. ചതി മനസ്സിലായ യുവതി കാറില്‍ നിന്നും പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാലുപേരുംകൂടി അവരെ ബലംപ്രയോഗിച്ച് കാറില്‍ പിടിച്ചിരുത്തി.
വീട്ടിലെത്തിക്കാമെന്നും പറഞ്ഞ് മറ്റൊരിടത്ത് കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവത്രേ. ഞായറാഴ്‌ചയാണ് യുവതി ഭര്‍ത്താവിനോടൊപ്പമെത്തി പൊലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications