സ്‌മാര്‍ട്ട്‌സിറ്റി:മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി മൂലമാണ് സ്‌മാര്‍ട്ട് സിറ്റി പദ്ധതി ടീകോം തുടങ്ങാത്തതെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്റെ വാദം പൊളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി.
സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ലെന്ന് ടീകോം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. യുഡിഎഫ് കൊണ്ടു വന്ന പദ്ധതിയെ എതിര്‍ത്തതിന്റെ ജാള്യത മറയ്‌ക്കാന്‍ കരാര്‍ വ്യവസ്ഥകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളാണ് സ്‌മാര്‍ട്ട് സിറ്റി മുടങ്ങാന്‍ കാരണം.
നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പേര് സര്‍ക്കാര്‍ കളഞ്ഞുകുളിച്ചുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സാമ്പത്തികപ്രതിസന്ധി മൂലമാണ് ടീകോം പദ്ധതി തുടങ്ങാത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഗുരുതര പ്രതിസന്ധി സൃഷ്ടിയ്‌ക്കും. ലാവലിന്‍ കേസ് രാഷ്‌ട്രീയ പ്രേരിതമല്ലെന്ന സിപിഐയുടെ നിലപാടിന് സിപിഎം മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications