തലസ്ഥാനത്ത് ഗുണ്ടയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം: ചെറിയൊരിടവേളയ്‌ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനെ പട്ടാപ്പകല്‍ ഓടിച്ചിട്ടു വെട്ടിക്കൊന്നു. കൊലപാതകമടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയും ഗുണ്ടാ നേതാവുമായ ആല്‍ത്തറ ബിനീഷ് ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെ നഗരമധ്യത്തില്‍ വെളളയമ്പലം ആല്‍ത്തറ ജംഗ്‌ഷനു സമീപമായിരുന്നു സംഭവം. ബൈക്കില്‍ പോകുകയായിരുന്ന ബിനീഷിനെ കാറിലുളള സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ബൈക്കുപേക്ഷിച്ച വിനീഷ് സമീപത്തുളള ഒരു കെട്ടിടത്തിന്റെ വളപ്പിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി സംഘം വിട്ടില്ല. വെട്ടേറ്റു ശിരസ് പിളര്‍ന്ന ബിനീഷ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു
രണ്ടു കൊലപാതകമടക്കം 15 കേസുകളില്‍ പ്രതിയായ വിനീഷ് രണ്ടു മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. മരുതംകുഴിയ്‌ക്ക് സമീപം യുവാവിനെ ആളുമാറി വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയായിരുന്നു ഇയാള്‍. ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള പകയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications