കമലയുടെ മൃതദേഹം കേരളത്തില്‍ എത്തിച്ചു
കൊച്ചി: ഞായറാഴ്‌ച പുനെയില്‍ അന്തരിച്ച കഥാകാരി കമലാസുരയ്യയുടെ ഭൗതിരശരീരം തിങ്കളാഴ്‌ച രാവിലെ ഏഴരയ്‌ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
മന്ത്രി കെപി രാജേന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. 8.30ന് വിലാപയാത്രയായി തൃശൂരിലേയ്‌ക്ക് കൊണ്ടുപോയ മൃതദേഹം സാഹിത്യഅക്കാദമി ഹാളില്‍ പത്തരവരെ പൊതുദര്‍ശനത്തിന് വയ്‌ക്കും.
12.15ന് വിലാപയാത്രയായി ഏറണാകുളത്തെത്തിച്ച് ഒരു മണിവരെ എറണാകുളം ടൗണ്‍ഹാളിലും 3.30മുതല്‍ നാലുവരെ ആലപ്പുഴ ടൗണ്‍ഹാളിലും 5.30മുതല്‍ ആറുകൊല്ലംവരെ കളക്ടറേറ്റിലെ ടിഎം വര്‍ഗീസ് സ്‌മാരക ഹാളിലും പൊതുദര്‍ശനത്തിന് വെയ്‌ക്കും. രാത്രി എട്ടുമണിയോടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും.
സെനറ്റ് ഹാളില്‍ വയ്‌ക്കുന്ന മൃതദേഹത്തില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെവരെ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ അവസരം നല്‍കും. ചൊവ്വാഴ്‌ച രാവിലെ എട്ടുമണിയോടെ കബറടക്കം നടത്തും.
ഏപ്രില്‍ എട്ടിനാണ് കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് കമലാ സുരയ്യയെ പുനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തിലേറെ വെന്റിലേറ്റരിലായിരുന്നു. ഞായറാഴ്‌ച പുലര്‍ച്ചെയാണ് രോഗം മൂര്‍ച്ഛിച്ച് അന്ത്യശ്വാസം വലിച്ചത്.












Click it and Unblock the Notifications