ടീകോം സംഘം കൊച്ചിയിലെത്തി
കൊച്ചി: സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതിനിടെ നിലപാട് വ്യക്തമാക്കാനായി സ്മാര്‍ട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫരീദ് അബ്ദുള്‍ റഹ്മാനും സംഘവും കൊച്ചിയിലെത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഔപചാരികമായ കൂടിക്കാഴ്ചയൊന്നും ഇവര്‍ തീരുമാനിച്ചിട്ടില്ല.
പന്ത്രണ്ട് ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ അനുകൂല തീരുമാനം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സംഘം കൊച്ചിയിലെത്തിയത്. രാവിലെ 11.30ന് ടീകോം സംഘം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ അവര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന് ശേഷം സംഘം ബാംഗ്ലൂരിലേക്ക് പോകും.
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമം ടീകോമിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന അഞ്ചാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ഇതാദ്യമായാണ് സ്മാര്‍ട്ട് സിറ്റി സിഇഒ കൊച്ചിയിലെത്തുന്നത്. ഏപ്രിലില്‍ നടക്കാനിരുന്ന യോഗത്തില്‍ നിന്നും ടീകോം വിട്ടു നിന്നിരുന്നു. നിലവില്‍ കൊച്ചിയിലെ പദ്ധതിപ്രദേശത്ത് ജോലികളൊന്നും നടക്കുന്നില്ല. സ്മാര്‍ട്ട്സിറ്റിയുടെ കൊച്ചിയിലെ ഓഫീസും പൂട്ടിയിട്ടിരിക്കുകയാണ്.
ടീകോമിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിയും പദ്ധതി ചെയര്മാന് എസ് ശര്‍മ്മയും ആവര്‍ത്തിച്ച് സംശയം ഉന്നയിക്കുന്ന സാഹചര്യത്തിലുള്ള ഈ സന്ദര്‍ശനത്തിന് ഏറെ പ്രധാന്യമുണ്ട്. സാമ്പത്തികമാന്ദ്യം തങ്ങളെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്ന് ടീകോം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications